1470-490

സ്‌റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ്

തൃശ്ശൂർ :റൂറൽ ജില്ലയിലെ ചാലക്കുടി സബ് ഡിവിഷനിലെ 13 വിദ്യാലയങ്ങളിലെ 550 സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിന് കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് വേദിയായി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സോമൻ, തൃശ്ശൂർ റൂറൽ ജില്ല എ ഡി എൻ ഒ മനോഹരൻ. ടി.ആർ എന്നിവർക്കും പരേഡ് അഭിവാദ്യമർപ്പിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ ഷാജു, വാർഡ് മെമ്പർ സി.ഡി സിബി, കൊടകര പൊലിസ് സബ് ഇൻസ്പെക്ടർ സുരേഷ് ഇ എ എന്നിവർക്കൊപ്പം വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ, പി റ്റി എ, എസ് എം സി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. ചെമ്പുച്ചിറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സൂപ്പർ സീനിയർ കേഡറ്റ് ഇന്ദ്രതേജസ്സ് ഷാജി പരേഡ് കമാന്ററായും കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സൂപ്പർ സീനിയർ കേഡറ്റ് മാളവിക മനോജ് സെക്കന്റ് ഇൻ കമാന്ററായും പരേഡ്‌ നയിച്ചു. വിവിധ വിദ്യാലയങ്ങളിലെ ഡ്രിൽ ഇൻസ്റ്റ്രക്റ്റർമാർ, സി .പി ഒ മാർ തുടങ്ങിയവർ പരേഡിന് നേതൃത്വം നൽകി.

Comments are closed.