1470-490

സ്നേഹക്കൂട്: കുടുംബസംഗമം നടത്തി

തവനുർ: എടപ്പാൾ മേഘലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ *’സ്നേഹക്കൂട് എടപ്പാൾ’* എന്ന പേരിലുള്ള കൂട്ടായ്മ കുടുംബ സംഗമം നടത്തി.കടകശ്ശേരി ഐഡിയൽ സ്പോൺസർ ചെയ്ത പ്രോഗ്രാം കേരളവ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം മുഖ്യ അതിഥിയായിഐഡിയൽ സ്ഥാപനങ്ങളുടെ മാനേജർ മജീദ് ഐഡിയൽ, എടപ്പാൾ എ ഇ ഒ നാസർ, ബി ആർ സി സ്പെഷ്യൽ എജുക്കേഷൻ ഓഫീസർ രാജേഷ് തവനൂർ, ഗായകൻ സൺ രാജ് വേണ്ടര, നൗഷാദ് ഐങ്കലം അഭിലാഷ് ശങ്കർ ചിത്രഹരിദാസ്, ഉമർ പുനത്തിൽ എന്നിവർ പ്രസംഗിച്ചു.ഭിന്നശേഷിക്കാരായ നൂറിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കം നാനൂറോളം പേർ പങ്കെടുത്തു കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ, നൂർ ഇശൽ പൊന്നാനിയുടെ മുട്ടിപ്പാട്ട് എന്നിവ നടന്നു മുഴുവൻ കുട്ടികൾക്കും മെമൻ്റോകൾ സമ്മാനിച്ചു.

Comments are closed.