1470-490

ജനറൽ ആശുപത്രിയുടെ അനാസ്ഥക്കെതിരെ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടിനെ യു ഡി വൈ എഫ് ഉപരോധിച്ചു

തലശ്ശേരി :  ഫുട്ബാൾ കളിക്കിടെ പരുക്കേറ്റ് കയ്യിന്റെ എല്ല് പെട്ടിയ 17കാരന്റെ ശസ്ത്രക്രിയ്യക്കിടെ പ്രമുഖ അസ്ഥിരോഗ  ഡോക്ടറുടെ അനാസ്ഥ മൂലം ചലന ശേഷി നഷ്ടപ്പെട്ട കൈ മുട്ടിന് തഴെ വെച്ച് മുറിച്ച് മാറ്റേണ്ടി വന്നതിൽ പ്രതിഷേധിച്ചു യുഡി വൈ എഫിന്റെ നേതൃത്വത്തിൽ തലശ്ശേരി ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടിനെ ഉപരോധിച്ചു.

ആരോപണ വിധേയനായ ഡോക്ടർക്കെതിരെ വകുപ്പ് തലനടപടിക്ക് ശുപാർശ ചെയ്യുമെന്ന ഉറപ്പിനെ തുടർന്ന് പോലീസ് ഇടപെട്ട് സമരം അവസാനിച്ച് പിരിഞ്ഞു

യൂത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് തലായി, തലശ്ശേരി യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ചിന്മയ് എ.ആർ, ജില്ലാ യൂത്ത് ലീഗ്  സെക്രട്ടറി തസ്ലീം ചേറ്റംക്കുന്ന്, ജില്ലാ യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി ഇമ്രാൻ പി,തഷ് രിഫ് ഉസ്സൻ മൊട്ട, നിമിഷ രഘുനാഥ്,ഷഹബാസ് കായ്യത്ത്, ശുഐബ്, മുനീർ കൈവട്ടം, അർബാസ് ഒളവിലം, മഹറൂഫ് ആലഞ്ചേരി, ഷബീർ .കെ.സി, സലാം കെ.പി , മഹറൂഫ് മാണിയാട്ട്, മുഹമ്മദ് അസ്ലം എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം കൊടുത്തു

Comments are closed.