1470-490

ഓൾ കേരള ഡ്രൈവിംഗ് സ്ക്കൂൾ വർക്കേഴ്സ് യൂണിയൻ CITU കൊടുങ്ങല്ലൂർ പ്രവർത്തക കൺവൻഷൻ

കൊടുങ്ങലൂർ:ഡ്രൈവിംഗ് സ്കൂൾ മേഖലയാകെ തച്ചുതകർക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും കേരളം ഭരിക്കുന്ന തൊഴിലാളി വർഗ്ഗ സർക്കാർ അ ക്രിഡിറ്റേഷൻ സെന്റർ എന്ന കേന്ദ്രനിയമം കേരളത്തിൽ നടപ്പിലാക്കരുതെന്നും ഡ്രൈവിംഗ് സ്കൂൾ മേഖലയാകെ സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം ഡ്രൈവിംഗ് സ്കൂൾ ഉടമകളും തൊഴിലാളികളും അനുബന്ധ തൊഴിൽ ചെയ്യുന്നവരും ഡ്രൈവിംഗ് സ്കൂളുകൾ അടച്ചുപൂട്ടി സമര പാതയിൽ ഇറങ്ങേണ്ടി വരുമെന്നും പ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറി സഖാവ് ജി.രാധാകൃഷ്ണൻ വിശദീകരിക്കുകയുണ്ടായി , കൺവെൻഷനെ അഭിവാദ്യം ചെയ്ത് സിഐടിയു ജില്ലാ സെക്രട്ടറി :സഖാവ് എ എസ്. സിദ്ധാർത്ഥൻ സംസാരിക്കുകയും സിഐടിയു സന്ദേശത്തിന്റെ കാശും വരിസംഖ്യയും ഏറ്റുവാങ്ങുകയും ചെയ്തു. യൂണിയൻ സെക്രട്ടറി സോമപാലൻ പ്രവർത്തന റിപ്പോർട്ടും. എൻ എസ് രാജീവ്, വർഗീസ് മാഷ്, KK രവി, കെ സി വത്സരാജൻ തുടങ്ങിയവർ പ്രസംഗിച്ചു

Comments are closed.