1470-490

യോദ്ധാവാവാൻ കുടുംബ സംഗമം

പടം : ലഹരിക്കെതിരെ യോദ്ധാവാൻ എന്ന തലക്കെട്ടിൽ കനിവ് റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം സി. ഐ ജിനേഷ് ഉദ്ഘാടനം ചെയ്യുന്നു


പരപ്പനങ്ങാടി : യോദ്ധാവാവുക ലഹരിക്കെതിരെ എന്ന സന്ദേശമുയർത്തി കനിവ് റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം പരപ്പനങ്ങാടി പൊലീസ് എച്ച്. എസ്. ഒ. ജിനേഷ് ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ഇ.ഒ. അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി എ. എസ്. ഐ. മുബീന ക്ലാസെടുത്തു. കനിവ് രക്ഷാധികാരി കിഴക്കിനിയകത്ത് അബ്ദുല്ല നഹ, എം. എസ്. എസ് ജില്ല സെക്രട്ടറി ചുക്കാൻ ഇബ്റാഹീം ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കൗൺസിൽ അംഗം സലീം ചോഴ്സ്, അഡ്വ: പി. കോയമോൻ, , മദ്യ നിരോധന സമിതി സംസ്ഥാന സമിതി അംഗം സി. കുഞ്ഞിമുഹമ്മദ് , കനിവ് വനിത വിങ്ങ് പ്രതിനിധി ജലീല അശറഫ് കേയി, റഫീഖ് ഷാനു , എന്നിവർ സംബന്ധിച്ചു.
എം. വി. അബ്ദുൽ കരീം ഹാജി സ്വാഗതം പറഞ്ഞു.

Comments are closed.