ഖത്തറിലല്ല കോട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ വിളംബര റാലി

കോട്ടക്കൽ:ഖത്തർ ഫിഫ ലോകകപ്പിനെ വരവേൽക്കുന്നതിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം. സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ എ.കെ.എം വേൾഡ് കപ്പ് സംഘടിപ്പിക്കുന്നു.എ. കെ.എം.ലോകകപ്പ് 2022 നോട് അനുബന്ധിച്ച കോട്ടക്കൽ ടൗണിൽ ഒരു വിളംബര റാലി നടത്തി.സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി പി.ടി.എ പ്രസിഡൻ്റ് കടക്കാടൻ ഷൗക്കത്തിന് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു.32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ജേഴ്സി അണിഞ്ഞ് 352 വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു.ഒരു മാസം നീണ്ടു നിൽക്കുന്ന മാമാങ്കത്തിൽ 64 മത്സസരങ്ങളാണ് നടക്കുന്നത്.ലോകകപ്പിൻ്റെ അതേ മാതൃകയിൽ തന്നെ ഫിക്സർ അനുസരിച്ചാണ് മത്സരങ്ങൾ ക്രമീകരണം ചെയ്തിരിക്കുന്നത്..എസ്.എം.സി ചെയർമാനും നഗരസഭ കൗൺസിലിറുമായ എം.സി മുഹമ്മദ് ഹനീഫ, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, എ.കെ.എം ഫുട്ബോൾ അക്കാദമി കൺവീനർ പി ഷമീർ,കെ ഷുഹൈബ് എന്നിവർ പങ്കെടുത്തു.
Comments are closed.