1470-490

ചെക്ക്പോ സ്റ്റുകളിൽ എത്തുന്ന സഞ്ചാരികളെ തിരിച്ച് അയച്ച് വനം വകുപ്പ്.


അതിരപ്പിള്ളി :മദപ്പാടിലുള്ള ഒറ്റയാൻ കബാലി ആക്രമണക്കാരിയാകാൻ സാധ്യത ഉള്ളതിനാൽ മലക്കപ്പാറയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി വനം വകുപ്പ്.വനം വകുപ്പിൻ്റെ വാഴച്ചാൽ , മലക്കപ്പാറ എന്നീ ചെക്ക് പോസ്റ്റുകളിൽ എത്തുന്ന സഞ്ചാരികളെ തിരിച്ച് അയച്ച് വനം വകുപ്പ്..മദപ്പാടിലായതിനാലാണ് കാട്ടാനയ്ക്ക് അക്രമണ വാസന കൂടുതലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. പ്രദേശത്തേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് സുരക്ഷയോരുക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.വിലക്ക് എത്ര ദിവസത്തേക്കാണെന്ന് അറിയിച്ചിട്ടില്ല

Comments are closed.