1470-490

ഫിഫയുടെ ക്ഷണപ്രകാരം ഖത്തറിൽ പോകുന്ന അഖിൽ റാസിക്ക് ഐഡിയൽ കാമ്പസിൽ യാത്രയയപ്പ് നൽകി .

തവനൂർ: പന്തടക്കം കൊണ്ട് വിസ്മയം തീർക്കാൻ ഖത്തറിലേക്ക് പുറപ്പെടുന്ന അഖിൽ റാസിക്ക് യാത്രയയപ്പ് നൽകി കടകശ്ശേരി ഐഡിയൽ സ്കൂൾ അധ്യാപകർ.

ലോകകപ്പ് വേദികളിൽ ഫുട്ബോൾ സ്കില്ലുകൾ’ അവതരിപ്പിക്കാനാണ് ചങ്ങരംകുളം സ്വദേശിയായ അഖിൽ റാസിക്ക് ഫിഫയുടെ ക്ഷണം.

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക താരമാണ് റാസി. ഒക്ടോബർ 21 മുതൽ ഡിസംബർ 2 വരെയാ ണ് ഖത്തറിലുണ്ടാവുക. യാത്രയും താമസവുമൊക്കെ ഫിഫ ഒരുക്കും. പ്രതിഫലവും ലഭിക്കും.

പന്തടക്കത്തിൽ ഒട്ടേറെ അംഗീകാരങ്ങൾ വാരിക്കൂട്ടിയ അഖിൽ റാസി പ്ലസ് റ്റു വരെ ഐഡിയൽ കാമ്പസിലാണ് പഠിച്ചത്
ഐഡിയൽ പഠനകാലത്തും ഫുഡ്ബോൾകൊണ്ട് മാന്ത്രിക വിദ്യകൾ കാണിച്ച് അഖിൽ റാസി സഹപാഠികളുടെയും അധ്യാപകരുടെയും കയ്യടി നേടിയിരുന്നു.
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പരിചമുട്ടിൽ സംസ്ഥനതലത്തിൽ ഒന്നാം സ്ഥാനം നേടിയതടക്കം കലാ-കായിക രംഗങ്ങളിൽ റാസി തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്

ഖത്തറിലേക്ക് യാത്ര പുറപ്പെടുന്ന അഖിൽ റാസിക്ക് മാനേജർ
മജീദ് ഐഡിയലിൻ്റെ നേതൃത്വത്തിൽ അധ്യാപകർ യാത്ര അയപ്പ് നൽകി. ഹൈസ്കൂൾ എച്ച് എം ചിത്രഹരിദാസ്, കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, എഫ് ഫിറോസ്, സെന്തിൽ കുമരൻ എന്നിവർ പ്രസംഗിച്ചു

Comments are closed.