1470-490

വൈദ്യുതി ബിൽ പിൻവലിക്കുക: കൊരട്ടിയിൽ ജനസഭ

കൊരട്ടി.കേന്ദ്ര സർക്കാരിൻ്റെ വൈദ്യുതി ബിൽ പിൻവലിക്കുക, വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് വൈദ്യുതി ജീവനക്കാരുടെ സംയുക്ത സമരവേദിയുടെ നേതൃത്വത്തിൽ കൊരട്ടിയിൽ ജനസഭ സംഘടിപ്പിച്ചു.സംസ്ഥാനത്ത് വ്യാപകമായി 100O ജനസഭകൾ ആണ് ഈ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിക്കുന്നത്. കൊരട്ടിയിലെ ജനസഭ സി.പി.ഐ (എം) തൃശ്ശൂർ ജില്ല കമ്മറ്റി അംഗം ടി.ശശീധരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻ്റ് കെ.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു.കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എം.എൻ.സുധി വിഷയാവതരണം നടത്തി. കെ.പി.തോമസ്, എം.ജെ. ബെന്നി, അഡ്വ.കെ.ആർ.സുമേഷ്, ജോർജ്ജ് ഐനിക്കൽ ജോമി.സി.ഡി, പി.എസ്. ജഗജീവൻ റാം, കെ.വി.ശ്യാം, ജോഷി.എം.എസ്., സണ്ണി.വി.കെ. എന്നിവർ പ്രസംഗിച്ചു.

Comments are closed.