1470-490

ഭീമൻ നിശാ ശലഭത്തെ ചേളാരിയിൽ കണ്ടെത്തി

ചേളാരിയിൽ കണ്ടെത്തിയ അപൂർവ നിശാശലഭവുമായി കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗം അസ്സിസ്റ്റൻ്റ് പ്രൊഫസർ ഡോ: സുബൈർ മേടമ്മൽ

വേലായുധൻ പി മൂന്നിയൂർ 

തേഞ്ഞിപ്പലം: ചേളാരിയിൽ ഭീമൻ നിശാ ശലഭത്തെ ചേളാരിയിൽ കണ്ടെത്തി. വലിയ നിശാ ശലഭങ്ങളിലെ ആൺവർഗ ചിത്രശലഭമായ അറ്റ്ലസ്മോത്ത് ഇനത്തിൽപ്പെട്ട ചിത്രശലഭത്തെയാണ് ചേളാരിയിൽ ക ണ്ടെത്തിയത്. ജല അതോറിറ്റിയുടെ ജല ശുദ്ധീകരണശാലയ്ക്ക് പിറകിൽ നിന്ന് ഓപ്പറേറ്റർ രജീഷ് കുന്നത്താണ് ഭീമൻ നിശാ ശലഭത്തെ കഴിഞ്ഞ ദിവസം രാത്രി കണ്ടത്. ചിറകുകൾ വിടർത്തിയാൽ 24-26 സെന്റീ മീറ്റർ വരെ വലിപ്പമുള്ള ഈ ശലഭമാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതെന്ന് കാലിക്കറ്റ് സർവ്വകലാശാല ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ: സുബൈർ മേടമ്മൽ പറഞ്ഞു. മുൻ ചിറകിന്റെ അഗ്രഭാഗത്ത് പാമ്പിന്റെ കണ്ണുകൾ പോലെയുള്ള കറുത്ത പൊട്ടുകളുണ്ട്. ഇവ ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ ഉപകരിക്കുന്നു. മാത്രമല്ല ചിറകിൻ്റെ മുൻവശത്തായി വെളുത്ത നിറത്തിലുള്ള ത്രികോണ അടയാളങ്ങളും ചിറകുകൾക്ക് പിന്നിൽ പാമ്പിൻ്റെ തലയുടെ രൂപമുള്ളതിനാൽ സ്നേക് ഹെഡ് എന്നും ഇതിന് വിളിപ്പേരുണ്ട്. കേരളത്തിൽ പൊതുവേ സർപ്പ ശലഭം (നാഗശലഭം) എന്നാണ് അറിയപ്പെടുന്നത്. “അറ്റാക്കസ് ടാപ്രോബാനിസ്” എന്നാണ് ഇതിൻ്റെ ശാസ്ത്രീയ നാമം. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി നിബിഢ വനങ്ങളിൽ കാണപ്പെടുന്ന നിശാശലഭം കേരളത്തിലെ കാടുകളിലും കാണാറുണ്ട്. അപൂർവ്വ സുന്ദരമായ ശലഭത്തെ കാലിക്കറ്റ് സർവകലാശാല ജന്തു ശാസ്ത്ര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Comments are closed.