വാഹന ഗതാഗതം നിരോധിച്ചു
തിരുവേഗപ്പുറ പാലത്തിന്റെയും സമീപ റോഡിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി തിരുവേഗപ്പുറ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ 20 വരെ നിരോധിച്ചു. വളാഞ്ചേരിയില്‍ നിന്നും കൊപ്പം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെങ്ങാട്-മൂര്‍ക്കനാട് പാലം-എടപ്പലം വഴി തിരിഞ്ഞും കൊപ്പം ഭാഗത്ത് നിന്നും വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നെടുങ്ങാട്ടിരി-എടപ്പാലം-മൂര്‍ക്കനാട് പാലം വഴി തിരിഞ്ഞും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments are closed.