1470-490

ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

കോട്ടക്കൽ: ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, പൊന്മുണ്ടം, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കൽ, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂർ, സ്വാഗതമാട്, പാലത്തറ, അമ്പലവട്ടം, ക്ലാരി, കോഴിച്ചെന, കൊഴൂർ ,ചെറുശ്ശോല, മേഖലകളിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തു മണിക്കും 10.05നുമാണ് മുരൾച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി. ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതൽ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്. ഇടിമിന്നൽ ആണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. ചിലർക്ക് ശരീരത്തിൽ തരിപ്പ് അനുഭവപ്പെട്ടതായും ചിലയിടങ്ങളിൽ വീടുകൾക്ക് വിള്ളൽ വന്നതായും പറയുന്നു. ഭൂമി കുലുക്കമാണെന്ന് കരുതി പലരും വീടിനു പുറത്ത് ഇറങ്ങി.

Comments are closed.