1470-490

സഹപാഠിക്കൊരു വീടൊരുക്കാൻ ബിരിയാണി ചലഞ്ചുമായി വെറ്റിലപ്പാറ ഗവ: ഹൈസ്കൂൾ

അരീക്കോട്: സഹപാഠിക്കൊരു വീടൊരുക്കാൻ ബിരിയാണി ചലഞ്ചുമായി വെറ്റിലപ്പാറയിലെഗവർമെൻ്റ് ‘ഹൈസ്കൂൾ.8200 പാക്കുകളിലായി ബിരിയാണി ഒരുക്കി കൊണ്ടോട്ടി, എടവണ്ണ,ഏറനാടിൻ്റെ സ്കൂളുകൾ കോളേജുകൾ, വീടുകൾ മറ്റു സ്ഥാപനങ്ങളിലേക്കും വിതരണത്തിനൊരുക്കി പിടിഎ അംഗങ്ങളും രക്ഷിതാക്കളും നാട്ടുക്കാരും അധ്യാപകരുടെയും നേതൃത്വത്തിൽ വിതരണം നടത്തി. മുൻപ് തുടക്കമിട്ട നിർധന കുടുംബത്തിലെ വിദ്യാർത്ഥിക്കായി സഹപാഠിക്കൊരു വീട് പദ്ധതിയിൽ ഏഴിലേറെ വീടുകൾ പൂർത്തികരിച്ചു നൽകിയിരുന്നു. ജനകീയ സഹകരണത്തിലൂടെ തുടരുന്ന വീട് നിർമ്മാണത്തിന് ഫണ്ട് തികയാതെ വന്ന സാഹചര്യത്തിലാണ് ബിരിയാണി ചല ഞ്ചുമായി മുന്നിട്ടിറങ്ങിയത്. ഈ വർഷം നിർമ്മിക്കാനുള്ള വീടുകൾക്കായി ഫണ്ട് ശേഖരിക്കാൻ ബിരിയാണി ചലഞ്ചിലൂടെ കഴിയുമെന്ന് പ്രധാനധ്യാപിക ലൗലി ജോൺ പറഞ്ഞു അധ്യാപകൻ റോജൻ, പി ടി എ പ്രസിഡൻ്റ് ഉസ്മാൻപാറക്കൽ, സഹപാഠിക്കൊരു വീട് കോഡിനേറ്റർ മജീദ് വെറ്റിലപ്പാറ പിടിഎ .എം ടി എ, അംഗങ്ങൾ നേതൃത്വം നൽകി.

Comments are closed.