1470-490

പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസിന് അവസാനം സ്ഥലമാറ്റം

പരപ്പനങ്ങാടി: പാർട്ടിക്കാരുടെ ഇഷ്ട തോഴനായി എത്തി അവസാനം പാർട്ടികരുടെ പകക്ക് ഇരയായി സ്ഥാന ചലനം. പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസിനാണ് ഈ ദുർവിദിരണ്ടര വർഷം മുന്നെ പരപ്പനങ്ങാടി സി.ഐ ആയി എത്തിയ ഹണി കെ ദാസ് തുടക്കത്തിൽ ഭരണകക്ഷിയുടെ ഇഷ്ട തോഴനായിരുന്നു. പരപ്പനങ്ങാടിയിലെ ക്രമസമാധാനപാലനത്തിനിടയിൽ പലപ്പോഴും വിവാദം സൃഷ്ടിച്ച ഇദ്ദേഹത്തിന് രക്ഷക്ക് ആദ്യം എത്തിയിരുന്നത് ഭരണകക്ഷിയിലെ പ്രധാന പാർട്ടിയായിരുന്നു. മദ്യ, മയക്ക്മരുന്ന് സംഘങ്ങൾക്കെതിരെയും മറ്റും സ്വീകരിച്ച നടപടികൾ മേലു ഉദ്യോഗസ്ഥരുടെ പ്രശംസക്ക് കാരണമായിരുന്നെങ്കിലും ഏറെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിക്കപെട്ട നിലയിലായി. കൊറോണ സമയത്ത് ഭരണകക്ഷി യൂണിയണിൽ പെട്ട വനിത ജീവനക്കാരിയുടെ ഭർത്താവിനെ മർദ്ധിച്ചെന്ന ആരോപണമാണ് ഇഷ്ടകേടുകൾക്ക് തുടക്കം. പ്രതികളായി ആരോപിക്കപെടുന്നവരെ മർദ്ധിക്കുന്നതായി പലപ്പോഴും വിവാദമായിരുന്നുവെങ്കിലും പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്റെ മുഖഛായ മാറ്റുന്നതിൽ ഈ ഉദ്യോഗസ്ഥൻ വഹിച്ച പങ്ക് വലുതാണ്. അവസാനം ബ്രാഞ്ച് ഭാരവാഹിയുടെ മകൻ ഉൾപെടെയുള്ള സംഘം പട്രോളിഗിനിടെ പരപ്പനങ്ങാടി എസൈയെ കൈയ്യേറ്റം ചെയ്തതിനെ തുടർന്നുണ്ടായ നടപടി പാർട്ടി പ്രതിഷേധ പരിപാടികളിൽ കൊണ്ടെത്തിച്ചു. ഇതാണ് അവസാനം ഹണി കെ ദാസിനെതിരെ ശക്തമായി തിരിയാൻ കാരണം. എറണാങ്കുളം ട്രാഫിക്കിലേക്കാണ് മാറ്റം. പകരം നേരത്തെ ഇവിടെ എസൈ ആയി സേവനം അനുഷ്ടിച്ച വിഷിഷ്ട സേവനത്തിന് ബഹുമതി ലഭിച്ച ജിനേഷ് ആണ് സി.ഐ. ആയി എത്തുന്നത്. ഇദ്ധേഹം ഇപ്പോൾ വളാഞ്ചേരിയിലാണ്.

Comments are closed.