1470-490

ഐഡിയൽ കടകശ്ശേരി കായി ക പരിശീലന രംഗത്ത് മികച്ച മുന്നേറ്റത്തിൽ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ഐഡിയൽ കടകശ്ശേരി കായിക പരിശീലന രംഗത്ത് മികച്ച മുന്നേറ്റത്തിൽ. 2007 ൽ ഐഡിയൽ ഹയർ സെക്കണ്ടറി സ്കൂളിനോടനുബന്ധിച്ച് ഐഡിയൽ ട്രസ്റ്റ് ആരംഭിച്ച സ്പോട്സ് പരിശീലന പദ്ധതിയുടെ മികവ് കൊണ്ട് ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും ജില്ലാ- സം സ്ഥാന- ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന താരങ്ങളെ സംഭാവന ചെയ്യാനായിട്ടുണ്ട്. പന്ത്രണ്ട് പേരുമായി ആരംഭിച്ച കായിക പരിശീലന പരിപാടിയിൽ അനേകം വിദ്യാർത്ഥികൾ തീവ്ര കായിക പരിശീലനം തുടരുന്നു. കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിൻ്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ മഞ്ചേരി കാരക്കുന്ന് സ്വദേശിയായ നതീഷ് ചാക്കോയുടെ കോച്ചിംഗ് കുട്ടികൾക്ക് ഉയരങ്ങളും ദൂരങ്ങളും താണ്ടാൻ ഏറെ സഹായകമായിക്കൊണ്ടിരിക്കുന്നു. ഹർഡിൽസിലെ സുവർണതാരം അനീ സ് റഹ്മാൻ, സാജിദ്, എ.ആർ ദീപ്തി, അജ്മൽ റിദ്വാൻ, ജിഷ്ണു, പി.വി സുഹൈൽ, ജിജിൻ വിജയൻ, ഹാരിസ് റഹ്മാൻ, റുബീന, മുഹമ്മദ് ശരീഫ്, പ്രഭാവതി, ശ്രീലക്ഷമി, അശ്വതി ബിനു, മെൽബിൻ ബിജു, അർഷാദ്, ദിൽശിൽ, സൈഫുദ്ദീൻ തുടങ്ങിയവരെല്ലാം ജില്ല- സംസ്ഥാന- ദേശീയ തലങ്ങളിൽ അഭിമാന താരങ്ങളായി മാറിയത് ഐഡിയലിൻ്റെ കായികപരിശീലന മികവിലൂടെയാണ്. 200 മീറ്റർ ട്രാക്കോട് കൂടി പരിശീലനത്തിന് യോജിച്ച ഗ്രൗണ്ട് ഐഡിയൽ ക്യാമ്പസിൽ സജ്ജമാക്കിയത് കായിക പരിശീലനത്തിന് ഏറെ സഹായകമാണ്. രാവിലെ ആറ് മുതൽ എട്ടര വരെയും വൈകിട്ട് 4 മുതൽ 6.30 വരെയുമാണ് പരിശീലന സമയം. സ്പ്രിന്റ്, ജംപ്, ഹർഡിൽസ് മുതലായ ഇനങ്ങളിലാണ് പ്രധാനമായും പരിശീലനം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം മുതൽ തൈക്കോണ്ടോ, കരാട്ടേ, സ്കേറ്റിംഗ്, യോഗ മുതലായ കായികപരിശീലനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. സ്കൂൾ പഠനത്തിനു ശേഷവും ഐഡിയലിൽ തന്നെ പരിശീലനം തുടരാൻ സാഹചര്യം ഉണ്ടെന്നതാണ് മറ്റൊരു മികവ്. ഐഡിയൽ കോളേജ് ഫോർ അഡാൻസ്ഡ് സ്റ്റഡീസിൽ തുടർ പഠനത്തിന് ചേർന്നാൽ വിദ്യാർത്ഥികൾക്ക് കോളേജ് തല മത്സരങ്ങളിൽ മികവു തെളിയിക്കാനുള്ള അവസരമുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള കായികപരിശീലന ഉപകരണങ്ങൾ, ചിട്ടയായ പരിശീലനം, കൃത്യസമയത്ത് പോഷകമൂല്യമുള്ള ഭക്ഷണം, ആത്മാർത്ഥതയുള്ള പരിശീലകർ, കഠിനാദ്ധ്വാനം ചെയ്യുന്ന താരങ്ങൾ ഒപ്പം മാനേജ്മെന്റിന്റെ നൂറു ശതമാന പിന്തുണയുമാണ് ഐഡിയലിന്റെ വിജയ രഹസ്യം. ചെയർമാൻ പി.കുഞ്ഞാവു ഹാജി, സെക്രട്ടറി കെ.കെ.എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ എന്നിവരടങ്ങുന്ന ഐഡിയൽ ട്രസ്റ്റാണ് ഇത്തരം മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

Comments are closed.