1470-490

മാവേലി സ്റ്റോറില്‍ നിന്ന് വിറ്റത് ഭക്ഷ്യയോഗ്യമല്ലാത്ത മുളകു പൊടി: മന്ത്രിക്ക് പരാതി നല്‍കി

മേലേ ചേളാരിയിലെ മാവേലി സ്‌റ്റോറില്‍ നിന്ന് വിറ്റ ഭക്ഷ്യയോഗ്യമല്ലാത്ത മുളക്‌പൊടി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: മേലേ ചേളാരിയിലെ മാവേലി സ്റ്റോറില്‍ നിന്ന് വില്‍പ്പന നടത്തിയത് ഭക്ഷ്യയോഗ്യമല്ലാത്ത മുളകുപൊടി വിറ്റതിനെതിരെ പരാതി. 2021 ആഗസ്ത് 16ന് പാക്ക് ചെയ്തതായി രേഖപ്പെടുത്തിയ 100 ഗ്രാമിന്റെ മുളക്‌പൊടി പാക്കറ്റാണ് വിറ്റത്. ഒരു വര്‍ഷം വരെ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയ ഈ മുളക്‌പൊടി പാക്കറ്റ് 2022 ഒക്ടോബര്‍ ഏഴിനാണ് മറ്റു ഭക്ഷ്യ സാധനങ്ങള്‍ക്കൊപ്പം വില്‍പ്പന നടത്തിയത്. ഭക്ഷ്യയോഗ്യമാണെന്ന് രേഖപ്പെടുത്തിയ ഒരു വര്‍ഷ കാലയളവ് കഴിഞ്ഞ് ഒരു മാസവും 25 ദിവസവും പിന്നിട്ട 100 ഗ്രാം മുളക് പൊടിവില്‍പ്പന നടത്തുകയായിരുന്നു. 100 ഗ്രാമിന്റെ മുളക്‌പൊടി പാക്കറ്റില്‍ വില 27.50 രൂപയാണ് രേഖ പ്പെടുത്തിയതെങ്കിലും 37 രൂപയാണ് വില ഈടാക്കിയത്. ഇത് ബില്ലില്‍ വ്യക്തമാണ്. പരപ്പനങ്ങാടി സ്വദേശി ഗൗരിയമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡ് ഉപയോഗിച്ചാണ് ചേളാരിയിലെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മാവേലി സ്റ്റോറില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയത്. സംഭവത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Comments are closed.