1470-490

ജില്ല അത് ലറ്റിക് ചാമ്പ്യൻഷിപ്പ്: പതിനാലാമതും ചാമ്പ്യൻ പട്ടം ഐഡിയൽ കടകശ്ശേരിക്ക്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: മലപ്പുറം ജില്ല അത് ലറ്റിക് മീറ്റ് പതിനാലാമതും ചാമ്പ്യൻ പട്ടം ഐഡിയൽ കടകശ്ശേരിക്ക്. അൻപത്തി രണ്ടാമത് മലപ്പുറം ജില്ലാ അത്ലറ്റിക് മീറ്റിൽ 49 സ്വർണവും 36 വെള്ളിയും 13 വെങ്കലവുമടക്കം 633.5 പോയിൻ്റുമായി ഓവറോൾ കിരീടം ചൂടിഐ ഡിയൽ കടകശ്ശേരി. തുടർച്ചയായി പതിനാലാം തവണയാണ് ഐഡിയൽ ചാമ്പ്യൻമാരാകുന്നത്. മഞ്ചേരി കാരക്കുന്ന് സ്വദേശിയായ കോച്ച് നദിഷ് ചാക്കോയുടെയും ഐഡിയൽ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിൻ്റെയും നേതൃത്വത്തിലുള്ള പരിശീലന മികവാണ് വിജയത്തിളക്കത്തിനാധാരം.14സ്വർണവും 12 വെള്ളിയും 17 വെങ്കലവുമടക്കം 315.25 പോയിൻ്റുകൾ നേടി സ്പോർട്സ് അക്കാദമി കാവനൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 3 സ്വർണവും 4 വെള്ളിയും 13 വെങ്കലവുമടക്കം 176.5 കെ എച്ച് എം എച്ച് എസ് എസ് വാളക്കുളം മൂന്നാം സ്ഥാനത്ത്. 171.25 പോയിൻ്റുമായി ആർ എം സ് പോർട്സ് അക്കാദമി മേലാറ്റൂർ നാലാം സ്ഥാനത്തും 145 പോയിൻ്റുമായായി മലബാർ എച്ച് എസ് എസ് ആലത്തിയൂർ അഞ്ചാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റംഗം ഡോ.പി റഷീദ് അഹമ്മദ് വിശിഷ്ട അതിഥിയായി. കാലിക്കറ്റ് സർവ്വകലാശാല കായിക വിഭാഗം മേധാവിയും അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മെമ്പറുമായ ഡോ: സക്കീർ ഹുസൈൻ, ഉദ്ഘാടനം ചെയ്തു. അത് ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മജീദ് ഐഡിയൽ, അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് ഫാഷി അമ്മായത്ത്, മുഹമ്മദ് കാസിം, സൈഫ് സാഹിദ്, പ്രവീൺ കുമാർ, ഷുക്കൂർ ഇല്ലത്ത്, കെ പി എം ഷാക്കിർ, തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.