1470-490

കൊച്ചി: ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ തുടക്കം . ബ്ലാസ്റ്റേഴ്‌സിനോട് മൂന്ന് ഗോളിന് തോറ്റ് ഈസ്റ്റ് ബംഗാള്‍

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ തുടക്കം ആദ്യ പകുതി അവസാനിച്ചപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഗോള്‍ രഹിത സമനിലയില്‍ ആയിരുന്നു. അതിനുശേഷം നടത്തിയ തിരിച്ചുവരവിലാണ് ഗോള്‍ സ്വന്തമാക്കിയത്. 71ാം മിനിറ്റിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. 70ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സഹലിനെ മാറ്റി കെ. പി രാഹുലിനെ കളത്തില്‍ ഇറക്കിയിരുന്നു.രണ്ടാം പകുതുയില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയ തിരിച്ചുവരവില്‍ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം തകര്‍ന്നിരുന്നു. മത്സരം ആദ്യ 30 മിനിറ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രയോസ് ഡയമന്റകോസിനെ ഇവാന്‍ ഗോണ്‍സാലസ് ഫൗള്‍ ചെയ്തത് ഇരു ടീമിലെ താരങ്ങളും തമ്മില്‍ മൈതാനത്ത് കൊമ്പുകോര്‍ക്കുന്നതിന് കാരണമായി.  70ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനെ സമ്മര്‍ദ്ദം ചെലുത്തിയ ബ്ലാസ്റ്റേഴ്‌സ് 82ം മിനിറ്റില്‍ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. ഇവാന്‍ കല്യൂഹിനിയാണ് ഗോള്‍ നേടിയത്. 88ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി അലക്‌സും ആശ്വാസ ഗോള്‍ നേടിയത്. പിന്നാലെ ഇവാന്‍ കല്യൂഹിനി മൂന്നാമത്തെ ഗോളും നേടി. ശക്തമായ പോരാട്ടം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ കളിയില്‍ തന്നെ കരുത്ത് തെളിയിച്ചു.ഒക്ടോബര്‍ 16ന് എടികെ മോഹന്‍ ബഗാന്‍ ആയിട്ടാണ് ബ്ലാസ്റ്റേഴ്‌സിസിന്റെ അടുത്ത കളി.

Comments are closed.