1470-490

കേന്ദ്ര സർക്കാറിൻ്റെ വികല സാമ്പത്തിക നയം മൂലംസമ്പദ്ഘടന തകർന്നടിഞ്ഞു. എസ്ഡിപിഐ

കോഴിക്കോട് : കോഴിക്കോട്ചേർന്നസോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇന്ത്യയുടെ സമ്പദ്ഘടനയുടെ ക്രമാതീതമായ തകർച്ചയിൽ ആശങ്ക രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യ അഭൂതപൂര്‍വമായ സാമ്പത്തിക ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എങ്ങനെ ഒരു ദുരന്തത്തിലേക്ക് വീഴുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. വ്യാപകമായ തൊഴിലില്ലായ്മ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അസ്വസ്ഥമാക്കുന്നു. അതേസമയം വിലക്കയറ്റം കുടുംബത്തിന്റെ സാധാരണ ജീവിതത്തെ തകര്‍ത്തു കൊണ്ടിരിക്കയാണ്. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ രാജ്യം മുഴുവന്‍ നിരാശയിലാണ്. ബിജെപി ഭരണം സാമ്പത്തിക ഉന്നമന പരിപാടി അവതരിപ്പിക്കുന്നതിന് പകരം ‘പശുപാലന്‍’ പദ്ധതികള്‍ പോലെയുള്ള വൈകാരികമായ പരിപാടികള്‍ക്ക് പിന്നില്‍ ഓടുകയാണ്. സ്ഥിതിഗതികള്‍ വഷളായിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷത്തിന് കൂടുതല്‍ ദോഷം വരുത്തുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.ദേശീയ പ്രസിഡന്റ് എം കെ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഇല്യാസ്, പി അബ്ദുല്‍ മജീദ് ഫൈസി, സെക്രട്ടറിമാരായ അബ്ദുല്‍ സത്താര്‍, ഫൈസല്‍ ഇസ്സുദ്ധീന്‍, ദേശീയ സമിതി അംഗങ്ങളായ മുഹമ്മദ് മുബാറക്, സി പി അബ്ദുല് ലത്തീഫ്, മൂവാറ്റുപുഴ അഷ്റഫ് മൗലവി, അബ്ദുല്‍ മജീദ് കെ എച്ച് സംബന്ധിച്ചു.

Comments are closed.