1470-490

പാർട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ ഇടതുപക്ഷത്തിൻ്റെ ശത്രുക്കൾ ഐ.എൻ എൽ

ഐ.എൻ എൽ വെസ്റ്റ് ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന സിക്രട്ടറി എം.എ ലത്തീഫ് ഉൽഘാടനം ചെയ്യുന്നു
ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സ് വാർത്ത, സി പി അബ്ദുൽ വഹാബ്ജനറൽ സിക്രട്ടറിഐ.എൻ എൽ മലപ്പുറം ജില്ല കമ്മിറ്റി

പരപ്പനങ്ങാടി: ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ കളിപ്പാവയായി മാറിയനിക്ഷിപ്ത താൽപര്യക്കാരാണ് ഐ.എൻ.എൽ നും നേതാക്കൾക്കു മെതിരെ വിലകുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ഗുരുതരമായ സംഘടന വിരുദ്ധ പ്രവർത്തിൻ്റെ പേരിൽ പാർട്ടി പുറത്താക്കിയവർ ഐ.എൻ.എൽ നെതിരെ നിഴൽയുദ്ധം നടത്തുകയാണെന്നും പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഈ ശ്രമം പരാജയപ്പെടുമെന്നും ഐ.എൻ.എൽ സംസ്ഥാന സിക്രട്ടറി എം.എ ലത്തീഫ് പറഞ്ഞു. ഐ.എൻ.എൽ മലപ്പുറം ജില്ല കമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച വെസ്റ്റ് മേഖല പ്രവർത്തക കൺവെൻഷൻ ലത്തീഫ് ഉൽഘാടനം ചെയ്തു. ജില്ല ട്രഷറർ റഹ്മത്തുള്ള ബാവ അധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സിക്രട്ടറി സി.പി അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.എൽ ൻ്റേയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ല നേതാക്കളായ അഡ്വ: ശമീർ പയ്യനങ്ങാടി, ഉദൈഫ് ഉള്ളണം, നാസർ ചെനക്കലങ്ങാടി, പി.പി ഹസ്സൻ ഹാജി, കെ.പി അബ്ദുറഹിമാൻ ഹാജി, ഷാജി ശമീർ പാട്ടശ്ശേരി, ടി സൈത് മുഹമ്മദ്, എ.കെ സിറാജ്,ഷൈജൽ വലിയാട്ട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പരപ്പനങ്ങാടി ടൗണിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സും സംഘടിപ്പിച്ചു

Comments are closed.