1470-490

ഹർത്താൽ ദിനത്തിൽ കടയിലേയ്ക്ക് കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ പൊപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ഗുരുവായൂർ : പൊപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിനത്തിൽ ഗുരുവായൂർ മല്ലാട് കടയിലേയ്ക്ക് കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് പൊപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ആര്യഭട്ട കോളേജിന് സമീപം നാലകത്ത് പണിക്കവീട്ടിൽ ദിലീപ് (42), ചാവക്കാട് തിരുവത്ര പണിക്കവീട്ടിൽ അഹ്സം (പാച്ചു 19) എന്നിവരെയാണ് ഗുരുവായൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി.കെ മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ദിലീപ്
അഹ്സം

Comments are closed.