1470-490

മാധ്യമ പ്രവർത്തക എ . പി. സജിഷയുടെ ഫുട്ബാൾ പുസ്തകം പുറത്തിറങ്ങുകയാണ് – തോറ്റവന്റെ ഡ്രിബ്ലിങ്

കോഴിക്കോട് : കുട്ടിക്കാലം മുതൽ ഫുട്ബോളിനെ ജീവനായി കണ്ട ഒരു പെൺകുട്ടിയുടെ വരികളാണിത്. ലോകത്തെ മികച്ച താരങ്ങൾ ആയിട്ടും ലോകകപ്പു നേടാനാവാതെ വിസ്‌മൃതിയുടെ കയങ്ങളിലേക്ക് വീണ താരങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ ആണ് ഈ പുസ്തകം. ഒറ്റ നിമിഷത്തെ പിഴവിൽ ദുരന്ത മുഖങ്ങളായി മാറിയവരും , മൈതാനങ്ങളിൽ വിസ്മയം സൃഷ്ടിച്ചിട്ടും ഒരു ലോക കപ്പു പോലും കളിക്കാനാവാതെ പോയവരുമെല്ലാം അക്ഷരങ്ങളായി വീണ്ടുമെത്തുന്നു. മലയാളത്തിൽ സ്ത്രീകൾ ഫുട്ബോളിനെ കുറിച്ച് ഒരു പുസ്തകമെഴുതുന്നത് അപൂർവമാണ്.കോഴിക്കോട് റെഡ് ചെറി ബുക്സ് ആണ് പ്രസാധകർ.

Comments are closed.