സാമൂഹ്യ വിരുദ്ധർ കൊടി നശിപ്പിച്ചു
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ. സി.പി) കൊടിക്കാലിൽ നിന്ന് സാമൂഹ്യ വിരുദ്ധർ കൊടി നശിപ്പിച്ചു. ഇതിനെതിരെ NCP ചാലക്കുടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ചാലക്കുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എത്രയും വേഗം ഈ സാമൂഹ്യ വിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് സജിവ് സി. പി, വൈസ് പ്രസിഡന്റ് അഡ്വ. ഉദയകുമാർ, ട്രഷറർ ആജു എൽ. പുല്ലൻ, സെക്രട്ടറി മാരായ ഷാജി അതിരപ്പിള്ളി, ബാലചന്ദ്രൻ മേലൂർ, മണ്ഡലം പ്രസിഡന്റ്മാരായ ബിജു പൗലോസ്, ലോനായി മേലൂർ, വിജയൻ കൊടകര, സജിവ് ആതിരപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Comments are closed.