1470-490

യന്ത്രത്തകരാർ തഴെ ചേളാരി ജംഗ്‌ഷനിൽ ലോറി കുടുങ്ങി- ഗതാഗതം നിലച്ചു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ലോറിയ്ക്ക് യന്ത്ര തകരാർ – താഴെ ചേളാരി- പര പ്പനങ്ങാടി റോഡ് ജംഗ്‌ക്ഷൻ അടഞ്ഞു. മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ഗുജറാത്തി ൽ നിന്ന് കൊച്ചിയിലേക്ക് ആസിഡ് കയറ്റിയ നാഷനൽ പെർമിറ്റ് വലിയ ലോറിയാണ് താഴെ ചേളാരി ജംഗ്ഷനിൽ യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങിയത് ഇന്നലെ (ചൊവ്വ) വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ഇതിനെ തുടർന്ന് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ മേലേ ചേളാരി- മാതാപ്പുഴ റോഡ് വഴി തിരിച്ച് വിട്ട് ഗതാഗതം നിയന്ത്രിച്ചു. മണിക്കൂറുകളോളം നിരവധി വാഹനങ്ങൾ ഗതാഗത കുരുക്കിലകപ്പെട്ടു. ദേശീയ പാത വികസനത്തെ തുടർന്ന് താഴെ ചേളാരി പരപ്പനങ്ങാടി റോഡ് ജംഗ്ഷനിൽ മതിയായ വീതിയില്ലാത്തതിനാൽ വാഹനങ്ങൾക്ക് ശരിയായ വിധത്തിൽ കയറി പോകുന്നതിന് പ്രയാസം നേരിടുന്നതായ് നിരന്തരം പരാതികൾ ഉണ്ടായിട്ടും അടിയന്തിര നടപടികൾ സ്വീകരിക്കാൻ ബ ന്ധപ്പെട്ട ജനപ്രതിനിധികളും അധികൃതരും തയ്യാറാകാത്തതിനാൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. ഈ ജംഗ്ഷനിൽ അപകടങ്ങൾ അനുദിനം വർദ്ധിച്ചിട്ടും ഗതാഗതം സുഗമമാക്കുന്നതിന് നടപടികൾക്ക് ഇനിയും കാലതാമസം നേരിട്ടാൽ ശക്തമായ പ്രക്ഷോപത്തിനൊരുങ്ങാനിരിക്കുകയാണ് നാട്ടുകാർ.

Comments are closed.