1470-490

തൃശിവപേരൂർ കർണൻ ചരിഞ്ഞു

ഉത്സവ പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന കൊമ്പൻ തൃശിവപേരൂർ കർണൻ ചരിഞ്ഞു. 47 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസത്തിൽ ചരിയുന്ന അഞ്ചാമത്തെ കൊമ്പനാണ് കർണൻ. വട്ടണാത്രയിലെ കെട്ടുതറിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ15 ദിവസമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കർണൻ. 2019ൽ മരട് ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിന് ശേഷം ലോറിയിൽ കയറ്റി തൃശൂരിലേക്ക് കൊണ്ടു വരുന്നതിനിടെ തൃപ്പൂണിത്തുറയില്‍ പെട്രോള്‍ പമ്പിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ തട്ടി ആനക്ക് പരുക്കേറ്റിരുന്നത്ത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കർണൻ്റെ വിയോഗത്തോടെ കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ ചരിയുന്ന 17ാമത്തെ ആനയാണ് തൃശിവ പേരൂർ കർണൻ.

Comments are closed.