1470-490

18-ാമത് ജില്ലാ ബധിര ഫുട്ബോൾ ചാമ്പ്യൻഷിപ് റണ്ണർ – അപ്പ്‌ ആയി ഹെലൻ കെല്ലർ വെൽഫയർ ക്ലബ്‌ ഫോർ ദി ഡെഫ്

കോട്ടക്കൽ: ജില്ല ബധിര സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം എം. എസ്. പി ഗ്രൗണ്ടിൽ നടന്ന പതിനെട്ടാമത് ജില്ലാ ബധിര ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പ്‌ ആയി കോട്ടക്കൽ ഹെലൻ കെല്ലർ വെൽഫയർ ക്ലബ്‌ ഫോർ ദി ഡെഫ്. ഫൈനലിൽ കളി തീരാൻ മിനിറ്റുകൾ ശേഷിക്കേ വീണ എതിരില്ലാത്ത ഒരു ഗോളിനാണ് എബിലിറ്റി കോളേജ് പുളിക്കലിനോട് പരാജയപ്പെട്ടത്.കൂടാതെ നവംബറിൽ കാസർകോട് വച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള മലപ്പുറം ജില്ലാ ടീം തിരഞ്ഞെടുപ്പും നടന്നു.വിജയികൾക്ക് ഓൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫ് വൈസ് പ്രസിഡൻറ് ഇ.കെ. നൗഷാദ് ട്രോഫി വിതരണം ചെയ്തു. സലീം , സെബാസ് റ്റ്യൻ, അബ്ദുൽ റസാഖ് തുടങ്ങിയവർ സം സാരിച്ചു.

Comments are closed.