1470-490

59-ാം കേരള സംസ്ഥാന സീനിയർ ചെസ് സമാപിച്ചു കെ.യു മാർത്താണ്ഡൻ പുതിയ ചാമ്പ്യൻ

കോട്ടക്കൽ :59-ാം കേരള സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് മലപ്പുറം കോട്ടക്കൽ പീസ് പബ്ലിക്ക് സ്ക്കൂളിൽ പരിസമാപ്തി കുറിച്ചു. സമാപന സമ്മേളനം പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എറണാംകുളം ജില്ലയിലെ കെ.യു മാർത്താണ്ഡൻ കേരളത്തിലെ പുതിയ ചാമ്പ്യനായി. അവസാന റൗണ്ടിലെ വാഷിയേറിയ പോരാട്ടത്തിൽ ഏഴ് തവണ സീനിയർ ചെസ് ചാമ്പ്യനായിട്ടുള്ള ശ്രീ ഓ.ടി അനിൽ കുമാർ എന്നവരെ തോൽപ്പിച്ചാണ് മാർത്താണ്ഡൻ കിരീടം ചൂടിയത്. പതിനഞ്ചായിരത്തി ഒരു രൂപയും, പ്രശസ്തി പത്രവും ട്രോഫിയുമാണ് ചാമ്പ്യന് നൽകിയത്. എറണാംകുളം ജില്ലയിലെ തന്നെ ചന്ദർ രാജു രണ്ടാമതെത്തി. പതിനായിരം രൂപയും, പ്രശസ്തി പത്രവും ട്രോഫിയുമാണ് രണ്ടാം സ്ഥാനക്കാരനു നൽകിയത്. കോഴിക്കോട് നിന്നുള്ള ഷർഷ ബക്കർ മൂന്നാമതും, കോട്ടയം ജില്ലയിലെ സഞ്ജയ് എസ് പിള്ളൈ നാലമതും, തൃശൂർ ജില്ലയിലെ സൂരജ് എം.ആർ അഞ്ചാമതും എത്തി. എട്ടാം സ്ഥാനം കരസ്തമാക്കിയ എറണാംകുളം ജില്ലയിലെ അനുപം എസ് ശ്രീകുമാർ എന്ന 14 വയസ്സ്കാരിയാണ് സ്ത്രീകളിൽ ഒന്നാമത് നിൽക്കുന്നത്. 126 പേർ മത്സരിച്ചതിൽ ആദ്യ 25 പേർക്കും ക്യാഷ് അവാർഡ് നൽകി. കൂടാതെ 60 വയസ്സിന് മുകളിലുള്ളവരിൽ ബെസ്റ്റ് വെറ്ററന് അവാർഡിന് എറണാംകുളം ജില്ലയിലെ യു.സി മോഹനൻ അർഹനായി. അണ്ടർ 14 കാറ്റഗറിയിൽ ആൺകുട്ടികളിൽ തിരുവനന്തപുരം ജില്ലയിലെ ശ്രേയസ് പയ്യപ്പാട്ടും പെൺകുട്ടികളിൽ എറണാംകുളം ജില്ലയിലെ അനുപം എം ശ്രീകുമാറും, അണ്ടർ 11 കാറ്റഗറിയിൽ ആൺകുട്ടികളിൽ തിരുവനന്തപുരം ജില്ലയിലെ ബിനു ദേവ്ദത്തും പെൺകുട്ടികളിൽ തൃശൂർ ജില്ലയിലെ അമയ എസ് നെല്ലിപറമ്പിലും, അണ്ടർ 8 കാറ്റഗറിയിൽ കൊല്ലം ജില്ലയിലെ സനുഷ് സന്തോഷും ജേതാക്കളായി അവാർഡ് നേടി. ചാമ്പ്യൻഷിപ്പിലെ യംഗസ്റ്റ് പ്ലയർ അവാർഡിന് നാലര വയസ്സുകാരൻ മലപ്പുറം ജില്ലയിലെ സി.കെ മുഹമ്മദ് സയാനും, എൽഡസ്റ്റ് പ്ലയർ അവാർഡിന് 75 വയസ്സ്കാരൻ കാസർകോഡ് നിന്നുള്ള ശ്രീരാമകൃഷ്ണൻ നമ്പൂതിരിയും അർഹരായി.സെപ്തംബർ 29 മുതൽ ഒക്ടോബർ 2 വരെ നാല് ദിവസങ്ങളിലായി രണ്ട് റൗണ്ടുകൾ അടങ്ങുന്ന 8 മത്സരങ്ങളാണ് ഉണ്ടായിരുന്നത്.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ആദ്യ നാല് സ്ഥാനങ്ങൾ നേടിയവരും, ഡോണർ എൺട്രി വഴി നേരിട്ടെത്തയവരും ഉൾപ്പെടെ നൂറ്റി ഇരുപത്താറ് മത്സരാർത്ഥികളാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. ചാമ്പ്യൻഷിപ്പിൽ വിജയികളായ ആദ്യ 4 പേർക്ക് നവംബറിൽ ഡെൽഹിയിൽ നടക്കുന്ന ദേശിയ ചാമ്പ്യൻഷിപ്പിന് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനാവും.പരിപാടിയുടെ നടത്തിപ്പിൽ പങ്കാളികളായ പീസ് സ്ക്കൂൾ, റൂബിസ് ഹോട്ടേൽ, അപ്സര റസ്റ്റൻ്റ്, അഖ്ലിം ഗ്രൂപ്പ് എന്നിവർക്കും ബഹുമതികൾ സമ്മാനിച്ചു.സമാപന ചടങ്ങിൽ ഒതുക്കുങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് കടംബോട്ട് മൂസ അവർകൾ മുഖ്യാതിഥിയായി. ചെസ്സ് അസോസിയേഷൻ കേരള വൈസ് പ്രസിഡൻ്റ് കെ.എൽ. ഹാഫിസ് അദ്ധ്യക്ഷനായ ചടങ്ങിന് ഓർഗനൈസിംങ്ങ് സെക്രടി ശ്രീ ബിനേഷ് ശങ്കർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.എൻ വിശ്വനാഥൻ മുഖ്യ ഭാഷണം നിർവഹിച്ചു, ഓർഗനൈസിംങ്ങ് കമ്മിറ്റി ചെയർമാൻ മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ ശ്രീ.കെ.കെ നാസർ, വാർഡ് മെംബർ ശ്രീ ഫൈസൽ കങ്കാളത്ത്, പീസ് പബ്ലിക്ക് സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീ ജൗഹർ, ശ്രീ സലീം, ശ്രീ അലി, ശ്രീ സനിത്.സി എന്നിവർ സംബന്ധിച്ചു. ആർബിറ്റർമാരായ ശ്രീ ജിസ്മോൻ, ശ്രീ പീറ്റർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്ററും ഓർഗനൈസിങ്ങ് ജനറൽ കൺവീനറുമായ ശ്രീ സി.കെ മുഹമ്മദ് ഇർഷാദ് നന്ദിയർപ്പിച്ചു.

Comments are closed.