1470-490

കോടിയേരി ബാലകൃഷ്ണൻ ജന്മനസ്സുകളിൽ ഇടം നേടിയ നേതാവ്‌ മാർ ജോസഫ് പാംപ്ലാനി


തലശ്ശേരി:തന്റെ ലാളിത്യവും സൗമ്യതയും   കൊണ്ട്‌ ജന്മസ്സുകളിൽ ഇടം നേടിയ വ്യക്തിത്വമാണ് കോടിയേരി ബാലകൃഷ്ണന്റേതെന്നു തലശ്ശേരി അതിരൂപത  ആർച്ച് ബിഷപ്പ് മാർ ജോസഫ്  പാമ്പ്ലാനി  തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കമ്മ്യൂണിസ്റ് പാർട്ടിയിലെ പുഞ്ചിരിക്കുന്ന മുഖം കൂടിയായിരുന്നു അദ്ദേഹത്തിന്റേത്.
തലശ്ശേരി അതിരൂപതയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നല്ല ഒരു സുഹൃത്തിനെയാണ് കോടിയേരിയുടെ ദേഹവിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ അഭ്യന്തര മന്ത്രി എന്ന നിലയിൽ മികച്ച ഭരണാധികാരിയെന്ന് തെളിയിച്ച നേതാവുകൂടിയായിരുന്നു  അദ്ദേഹമെന്നും തലശ്ശേരി അതിരൂപതയുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന സുഹൃത്തായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന്  അതിരൂപത ആർച്ച് ബിഷപ് ഏമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് അനുസ്മരിച്ചു.
മലബാറിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും വളർന്നുവന്ന നേതാവായിരുന്നു അദ്ദേഹമെന്നും ആർച്ച് ബിഷപ്പ്  കൂട്ടിച്ചേർത്തു.
മലബാറിലെ കൂടിയേറ്റ കർഷകരുടെ വിഷയങ്ങളിൽ എന്നും അനുഭാവപൂർവ്വം പ്രതികരിച്ചിരുന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് തലശ്ശേരി ആതിരൂപത ആർച്ച് ബിഷപ് ഏമിരിറ്റസ് മാർ ജോർജ് വലിയമറ്റം അനുസ്മരിച്ചു. തലശ്ശേരി അതിരൂപതയ്ക്കുവേണ്ടി 
 മാർ ജോർജ് വലിയമറ്റം മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ,മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, ചാൻസല്ലർ ഫാ. ജോസഫ് മുട്ടത്തു കുന്നേല്‍, അതിരൂപത എ കെ സി സി ഡയറക്ടർ ഫാ.ഫിലിപ് കവിയിൽ,ടി എസ് എസ്  ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ,കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഡയറക്ടർ ഫാ.മാത്യു ശാസ്താംപടവിൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ  എന്നിവരും അന്തിമോപചാരം അർപ്പിച്ചു

Comments are closed.