1470-490

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങൾ പുതിയ തലമുറക്കിടയിൽ കൂടുതൽ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംസ്ഥാന ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു

പരപ്പനങ്ങാടി: ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങൾ പുതിയ തലമുറക്കിടയിൽ കൂടുതൽ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംസ്ഥാന ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു. പി.ജോസഫ് പ്രസ്താവിച്ചു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിലെ പാരന്റസ് ആൻഡ് സ്റ്റുഡന്റ്‌സ് മീറ്റ് ( opening conclave ) ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക വിദ്യാഭ്യാസ സമ്പ്രദായം സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകമാവണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മെ നയിക്കുന്നത് ഭരണഘടനയാണ്. രാജ്യത്തിന് മതമില്ല. എന്നാൽ രാജ്യത്തെ പൗരന്മാരിൽ മഹാ ഭൂരിപക്ഷവും വിശ്വാസികളാണ്. തങ്ങൾക്ക് ഇഷ്ട്ടപ്പെട്ടആദർശം സ്വീകരിക്കുന്നതോടൊപ്പം തന്നെ മറ്റുള്ളവരെ അവരുടെ വിശ്വാസം പുലർത്താൻ അനുവദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കോളേജ് പ്രസിഡന്റ് അഡ്വ.കെ.കെ സൈതലവി അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ നൗഷാദ് ചെങ്ങോടൻ മുഖ്യ പ്രഭാഷണം നടത്തി. പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ , പ്രിൻസിപ്പാൾ ടി.സുരേന്ദ്രൻ , കെ.ജ്യോതിഷ് , ഇ. രവികുമാർ ,അഞ്ജു എന്നിവർ പ്രസംഗിച്ചു.

കോളേജ് സെക്രട്ടറി സി.അബ്ദുറഹിമാൻ കുട്ടി സ്വാഗതവും കെ.അമൃതവല്ലി നന്ദിയും പറഞ്ഞു.

Comments are closed.