1470-490

പാലസ് റോഡ് വീണ്ടും രാജകീയ പാതയാകുന്നു

ഗവ ഈസ്റ്റ് സ്‌കൂള്‍ മുതല്‍ സര്‍ക്കാര്‍ ആശുപത്രിവരെയുള്ള റോഡാണ് വീണ്ടും മുഖംമിനുക്കി രാജകീയപാതയാകുന്നത്. ചാലക്കുടി സെന്റ് ജെയിംസ് അക്കാദമി എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജിയുടെ അഭ്യര്‍ത്ഥന പ്രകാരം മാതൃക റോഡാക്കിമാറ്റുന്നത്. റോഡിന്റെ ഇരുഭാഗത്തും ശുചീകരണം നടത്തുകയും ആവശ്യമായ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചും അലങ്കാര വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും അപകടം കുറക്കാന്‍ റോഡിന്റെ വളവുകളില്‍ കണ്ണാടികള്‍ സ്ഥാപിച്ചുമാണ് നവീകരിക്കുന്നത്. ഒന്നാംഘട്ട ശുചീകരണ പ്രവര്‍ത്തികളുടെ ഉത്ഘാടനം അക്കാദമി ഡയറക്ടര്‍ ഫാ മനോജ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജി അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ഡോ കെ.കൃഷ്ണകുമാര്‍, എ.എസ്.ജഗതീശ്വരസ്വാമി, കെ.മുരാരി, വിത്സന്‍ കല്ലന്‍ ,ആർ.അരവിന്ദ് എന്നിവര്‍ സംസാരിച്ചു.

Comments are closed.