1470-490

ലഹരി ഉപയോഗം തടയാൻ ത്രിതല ഇടപെടൽ അനിവാര്യം

ആർക്കും ആരേയും ശ്രദ്ധിക്കാൻ കഴിയാത്ത തിരക്കേറിയ വർത്തമാനകാലത്ത്,വീട്, വിദ്യാലയം, സമൂഹ തലങ്ങളിൽ ലഹരി വ്യാപനം തടയാൻ ശാസ്ത്രീയവും, മന:ശാസ്ത്രപരവുമായ ഇടപെടലുകൾ അനിവാര്യമാണെന്ന് വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്ക്കാരിക– ഉദ്യോഗസ്ഥ തല സെമിനാർ അഭിപ്രായപ്പെട്ടു. ലഹരി വിരുദ്ധ ദിനത്തിൽ പിലാക്കൂൽ ബൈത്തുൽ മാൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ മദ്യവർജ്ജന സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാർ നഗരസഭാ ചെയർപേഴ്സൺ ജമുന റാണി ഉദ്ഘാടനം ചെയ്തു. ലഹരി വ്യാപനം തടയാൻ അതിൻ്റെ ഉറവിടം തന്നെ ഇല്ലാതാവണമെന്നും, അതിന് നിയമ പാലകർക്ക് ജനകീയ പിന്തുണ അനിവാര്യമാണെന്നും ചെയർപേഴ്സൺ ഓർമ്മിപ്പിച്ചു. മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടരി സി വി രാജൻ പെരിങ്ങാടി അദ്ധ്യക്ഷം വഹിച്ചു. സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകരായ പ്രൊഫ: എ.പി.സുബൈർ, റിട്ട: ജഡ്ജ് ടി.വി.മമ്മൂട്ടി, റിട്ട. പ്രിൻസിപ്പാൾ പി.കെ.ഗൗരി, റിട്ട: എക്സൈസ് ജോ: കമ്മീഷണർ പി.കെ.സുരേഷ്, , ബി.ടി. കുഞ്ഞു, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, പ്രൊഫ: ദാസൻ പുത്തലത്ത്, റഫീഖ് അണിയാരം, സി.പി.പ്രസീൽ ബാബു, എൻ.കെ.പത്മനാഭൻ സംസാരിച്ചു. നാസർ പുന്നോൽ സ്വാഗതം പറഞ്ഞു. ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും,നിർദ്ദേശങ്ങളും സർക്കാരിന് സമർപ്പിക്കും.

Comments are closed.