1470-490

അന്തർദേശീയ ബധിര വാരാചരണം

കോട്ടക്കൽ: മലപ്പുറം ജില്ലാ ബധിര അസോസിയേഷന്റെയും കോട്ടക്കൽ ഹെലൻ കെല്ലർ വെൽഫയർ ക്ലബ്‌ ഓഫ് ദി ഡെഫ് ന്റെയും ആഭിമുഖ്യത്തിൽ അന്തർദേശീയ ബധിര വരാചാരണത്തിന്റെ ഏഴാം ദിവസത്തെ പരിപാടികൾ കോട്ടക്കൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് ദി ഡഫ് പ്രസിഡന്റ്‌ റിയാസുദീൻ പരിപാടി ഉൽഘാടനം ചെയ്തു. മലപ്പുറം അസോസിയേഷൻ ഓഫ് ദി ഡഫ് ജനറൽ സെക്രെട്ടറി മു‌നാസ് പി അദ്ധ്യക്ഷത വഹിച്ചു.ക്ലബ്‌ പ്രസിഡന്റ്‌ ജാബിർ എം സി, ജോയിന്റ് സെക്രട്ടറി റഫീഖ്, വൈസ് ചെയർമാൻ മുഹമ്മദ്‌ അലി, ക്ലബ്‌ എക്സിക്യൂട്ടീവ് അംഗം ജുനൈദ് കെ, കേരള ബധിര വനിതാ ഫോറം മലപ്പുറം ജില്ലാ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷമീല , തുടങ്ങിയവർ സംസാരിച്ചു. 85 ബധിര അംഗങ്ങൾ പങ്കെടുത്ത ഈ പരിപാടിയിൽ “നാളെയുടെ ബധിര നേതൃത്വം” എന്ന വിഷയത്തിൽ മുഹമ്മദ്‌ ഫയാസ് ക്ലാസ് എടുത്തു.

Comments are closed.