1470-490

മലക്കപ്പാറയുടെ ഒറ്റയാൻ നാലാം വയസിലേക്ക്

ചാലക്കുടി ഡിപ്പോയുടെ അഭിമാന സർവീസ് ആയ മലക്കപ്പാറ റൂട്ടിലെ മിന്നും താരം RNK 486 എന്ന ബോണറ്റ്‌ നമ്പർ ൽ അറിയപ്പെടുന്ന ഒറ്റയാൻ എന്ന വട്ട പേര് ഉള്ള ഈ ബസ്സിന് 30-9-2022 ൽ നാല് വയസ് തികയുന്നു. ksrtc ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കിയ ബഡ്ജറ്റ് ടൂറിസം സെൽ എന്ന ആശയം ഉടലെടുക്കാൻ വേണ്ടി ബലിയാടാക്കിയത് ഈ സർവീസിനെയാണ്. എന്നാൽ ജനങ്ങൾ ഇവനെ കയ്യൊഴിഞ്ഞില്ല. സ്ഥിര യാത്രക്കാരും ഫാൻസും ജീവനക്കാരും ചേർന്ന് പഴയ പ്രൗഢിയിൽ തന്നെ കൊണ്ട് പോകുന്നത് ഈ സർവ്വീസിന്റെ വിജയമാണ്. ആന, പുലി, കരടി, കാട്ടുപോത്,മ്ലാവ് എന്നിവയെ സ്ഥിരമായി കാണാൻ സാധിക്കുന്നത് യാത്രക്കാർ ഒഴുകി എത്താൻ സഹായിക്കുന്നതാണ് ഈ സർവീസിന്റെ വിജയം. ഈ വരുന്ന ഒക്ടോബർ 2 ഞായറാഴ്ച ജീവനക്കാരും ഫാൻസും ഉദ്യോഗസ്ഥരും ചേർന്ന് ഒറ്റയാനോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു

Comments are closed.