1470-490

നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

എം.എൽ.എ. യുടെ ആസ്തിവികസന പദ്ധതിയിൽ നിന്നും 50ലക്ഷം രൂപയനുവദിച്ച് നിർമ്മിക്കുന്ന വാടാനപ്പള്ളി പഞ്ചായത്തിലെ കുട്ടമുഖം ആരോഗ്യ ഉപകേന്ദ്രം പുതിയകെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം. നിസാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുലേഖ ജമാൽ, വിവിധ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

Comments are closed.