1470-490

എളനാട് എമർജൻസി കെയർ സെന്റർ വിപുലമായ സൗകര്യങ്ങളോടെ ഒക്ടോബർ രണ്ടിന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

കാർഷിക ഗ്രാമമായ എളനാടിന്റെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കൊണ്ട് കഴിഞ്ഞ ആറുമാസമായ് പ്രവർത്തിച്ചു വരുന്ന എളനാട് എമർജൻസി കെയർ സെന്റർ കൂടുതൽ സൗകര്യങ്ങളോടെ ഒക്ടോബർ രണ്ടിന് പ്രവർത്തനം ആരംഭിക്കുമെന്ന്   മാനേജിംഗ് ഡയറക്ടർ  ലിയോജോസഫ്  എളനാട് എമർജൻസി കെയർ സെന്റർ ബിഡിഎം അനന്ദു രാജ്  എന്നിവർ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പഞ്ചായത്തുകളിലെ നാലു വാർഡുകൾ കേന്ദ്രീകരിച്ചു കൊണ്ട് ക്യാൻസർ രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുവാനും അർഹരായ രോഗികൾക്ക് സൗജന്യനിരക്കിൽ ചികിത്സക്കുള്ള സൗകര്യവും എളനാട് എമർജൻസി കെയർ സെന്റർ ഒരുക്കുമെന്നും മാനേജിംഗ് ഡയറക്ടർ ലിയോ ജോസഫ് പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ സേവനം   എളനാട് എമർജൻസി കെയർ  സെന്ററിൽ ലഭ്യമാക്കിയിട്ടുണ്ട്.  എളനാട്  എമർജൻസി  ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും ഒരു പഞ്ചായത്തിലെ അർഹരായ കാൻസർ ബാധിതർക്ക്  പെൻഷനും തൊഴിലുറപ്പ് തൊഴിലാളികൾക്കും മറ്റ് സംഘടിത വിഭാഗം തൊഴിലാളികൾക്കും ഫസ്റ്റ് എയ്ഡ് കിറ്റുകളുടെ വിതരണവും  2021-22 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും  ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കും. പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. മുരളീധരൻ എളനാട് എമർജൻസി കെയർ സെന്റർ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പന്ത്രണ്ടാം വാർഡ് മെമ്പർ പി എ ബാബു അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ  ഡോക്ടർ സൗരവ് രാധാകൃഷ്ണൻ കാൻസർ ബോധവൽക്കരണ പ്രഭാഷണം നടത്തും.  കാൻസർ പെൻഷൻ വിതരണം ഉദ്ഘാടനം എൻ എസ് എ ഗ്രൂപ് ഡയറക്ടർ അബ്ദുൽ റഹ്മാൻ നിർവഹിക്കും.  വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  ശശിധരൻ മാസ്റ്റർ, സുമതി ടീച്ചർ, എം കെ പത്മജ, ഹസീന ടീച്ചർ  പാണഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

Comments are closed.