1470-490

ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരത്തിന്റെ ഇരുപതാമത്തെ എകാംഗ ചിത്രപ്രദർശനം ഒക്ടോബർ ഒന്നിന് തുടങ്ങും

കതിരൂർ: ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരത്തിന്റെ ഇരുപതാമത്തെ എകാംഗ ചിത്രപ്രദർശനം –നിഴലൊളികൾ –എന്ന ശീർഷകത്തിൽ കതിരൂർ ഗ്രാമ പഞ്ചായത്ത്‌ ആർട്ട്‌ ഗാലറിയിൽ ഒക്ടോബർ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങും              57 വർഷത്തെ നിരന്തരമായ സർഗ്ഗജീവിതത്തിന്റെ ഉൾ ത്തുടിപ്പുകളിൽ നിന്നും 40 അക്രലിക്ക് രചനകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.     കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി ശ്രീ എ വി അജയകുമാർ ഉദ്ഘാടനം നിർവ്വഹിക്കുന്ന വേദിയിൽ ആർട്ടിസ്റ്റ് കെ കെ മാരാർ വിശിഷ്ടാതിഥിയായിരിക്കും.    പഞ്ചായത്ത്‌ പ്രസിഡന്റ് പി പി സനിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കണ്ണൂർ ആകാശവാണി മുൻ ഡയരക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, ചിത്രകാരന്മാരായ പ്രേമൻ പൊന്ന്യം, കെ കെ ആർ വെങ്ങര, കെ ശശികുമാർ, വർഗീസ് കളത്തിൽ, ചിത്രകലാ പരിഷത്ത് ജില്ലാ അധ്യക്ഷൻ കേണൽ വി.പി. സുരേശൻ എന്നിവർ ആശംസകൾ അർപ്പിക്കും. കേരള ചിത്രകലാ പരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമിതി, ക്ഷേത്രകലാ അക്കാദമി നിർവ്വാഹക സമിതി അംഗം എന്നീ ചുമതലകളിലും വ്യാപ്ര് തനായ ഗോവിന്ദൻ കണ്ണപുരം എ ഐ.ബി.ഇ എ.യുടെ പോസ്റ്റർ ഡിസൈനിങ്, ( 1994) മദ്യത്തിനും മയക്കുമരുന്നിനും എതിരെ സ്റ്റേറ്റ് റിസോർസ് സെന്റർ നടത്തിയ സംസ്ഥാന തല പോസ്റ്റർ മത്സരം (1993), എയ്ഡ്‌സ് ന് എതിരെ ബോധവത്കരണ പോസ്റ്റർ ഡിസൈനിങ് (1995), സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിനായുള്ള പോസ്റ്റർ രചന (1995)എന്നിവയിൽ ആവാർഡുകൾ ലഭിച്ചിട്ടുണ്ട്. വേൾഡ് വൈഡ് ആർട്ട്‌ മൂവ്മെന്റ് ന്റെ ഇന്റർനാഷണൽ ആർട്ട്‌ മൈസ്ട്രോ അവാർഡ്, ദേശാഭിമാനി — വി പി സുരേഷ് മെമോറിയൽ എന്റോവ് മെന്റ് അവാർഡ് എന്നിവയും ഇദ്ദേഹത്തിന്റെ നേട്ടങ്ങളിൽ മുദ്ര ചാർത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ യാ ണ് പ്രദർശനം.

Comments are closed.