1470-490

ഞായറാഴ്ച പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം

തലശ്ശേരി: ഗാന്ധിജയന്തി ദിനമായ വരുന്ന ഞായറാഴ്ച സ്കൂൾ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം ക്രൈസ്തവ വിശ്വാസികൾക്ക് അങ്ങേയറ്റം ദുഖകരവും അവരുടെ ആരാധനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ. എല്ലാ ഞായറാഴ്ചകളിലും ക്രൈസ്തവ വിശ്വാസികൾക്ക് ദൈവാരാധനയിൽ പങ്കെടുക്കുകയും കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകുകയും ചെയ്യേണ്ടതായുണ്ട്. സാധാരണയായി ഗാന്തിജയന്തിയോടനുബന്ധിച്ചു ഒരാഴ്ച നീളുന്ന പരിപാടികളാണ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചിരുന്നത്. ലഹരിക്കെതിരായ ബോധവത്കരണ പരിപാടികൾ പ്രവൃത്തി ദിനം തന്നെയാക്കിയാൽ അത് എല്ലാവർക്കും സൗകര്യപ്രദമാകും. അപ്രകാരമുള്ള ക്രമീകരണങ്ങളോട് സഭ ക്രീയാത്മകമായി പ്രതികരിക്കുക തന്നെ ചെയ്യും.ലഹരി വസ്തുക്കൾക്കെതിരായ പോരാട്ടത്തിൽവർഷങ്ങളായി സഭ  മുൻപന്തിയിൽ തന്നെയുണ്ട്. ലഹരികൾക്കെതിരായ പോരാട്ടത്തിൽ സർക്കാർ സമീപനം ആത്മാർഥതയോടെയാണെങ്കിൽ എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള പരിപാടികളാണ് ഉണ്ടാവേണ്ടത്. പലവിധ കാരണങ്ങൾ പറഞ്ഞു സർക്കാർ ഞായറാഴ്ചകളിൽ നിർബന്ധപൂർവ്വം വിവിധ പരിപാടികൾ നടത്തുന്നത് വർധിച്ചു വരുന്നുണ്ട്. ഇത് തികച്ചും പ്രതിഷേധാർഹമാണെന്ന് അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസ്ഥാവനയിൽ അറിയിച്ചു

Comments are closed.