1470-490

കാർഷിക സെമിനാറും രഘുവരൻ അനുസ്മരണവും സംഘടിപ്പിച്ചു

കേരള കർഷക സംഘം ആലപ്പുഴ ജില്ലാ സമ്മേളത്തിന്റെ ഭാഗമായി ചേർത്തല ഏരിയാകമ്മിറ്റിയുടെ നേതൄത്വത്തിൽ കാർഷിക സെമിനാറും ദീർഘകാലം കർഷക സംഘം ഏരിയാ സെക്രട്ടറിയായിരുന്ന സഃ എം.വി. രഘുവരൻ അനുസ്മരണവും സംഘടിപ്പിച്ചു. മുൻ മന്ത്രി സഃ ജി. സുധാകരൻ ഉദ്ഘാടനം ചെയ്ത സെമിനാറിൽ ‘കാർഷികരംഗത്തെ വെല്ലുവിളികൾ’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ഏരിയ പ്രസിഡണ്ട് സഃ എ.പി. ഹരികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി സഃ ടി.ആർ. മുകുന്ദൻ നായർ സ്വാഗതം ആശംസിച്ചു. സഖാക്കൾ ജി. വേണുഗോപാൽ, ജി. ഹരിശങ്കർ, ശ്രീകുമാർ ഉണ്ണിത്താൻ, കെ. പ്രസാദ്, എൻ.പി. ഷിബു, കെ. രാജൻ നായർ, എൻ. ആർ. ബാബു രാജ്, ഷേർളി ഭാർഗവൻ, ബി. ശ്രീലത എന്നിവർ സംസാരിച്ചു.

Comments are closed.