1470-490

എൻ.വി. മുഹമ്മദലി അനുസ്മരണവും പ്രാർത്ഥനാ സദസ്സും

തലശ്ശേരി : കഴിഞ്ഞ ദിവസം അന്തരിച്ച എൽ എൻ എസ് എംപ്ലോയീസ്സ് വിംഗ് സംസ്ഥാന ഭാരവാഹിയും ലഹരി നിർമ്മാർജ്ജന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന കോഴിക്കോട് കോർപ്പറേഷൻ സിക്രട്ടറി(റിട്ടയേർഡ് ) എൻ.വി. മുഹമ്മദലി സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. സദസ്സിന് മട്ടാമ്പ്രം ഖത്തീബ് ലത്തീഫ് ഫൈസി നേതൃത്വം നൽകി. ആബൂട്ടി അറയിലകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം LNS സംസ്ഥാന വൈ:പ്രസിഡണ്ട് ഉമർ വിളക്കോട് ഉൽഘാടനം ചെയ്തു.ജില്ലാ സിക്രട്ടറി ഖാദർ മുണ്ടേരി അനുസ്മരണ പ്രഭാഷണം നടത്തി.പി.പി.മുഹമ്മദലി, സയ്യിദ് സൈദലവി ദാരിമി,എ.കെ. സക്കരിയ്യ, മഹ്റൂഫ് മാണിയാട്ട്, വി.ജലീൽ, എൻ പി സുലൈമാൻ, സി.പി. നൗഷാദ്,കളത്തിൽ കുഞ്ഞി മൊയ്തീൻ, പി.എം കെ. അനസ്,എൻ വി കുഞ്ഞി മൂസ്സ,റിയാസ് കളത്തിൽ, സി.കെ അദ്നാൻ,പി.പി.പോക്കൂട്ടി പ്രസംഗിച്ചു.

Comments are closed.