1470-490

പരപ്പനങ്ങാടി പോലീസിനെതിരെ സി.പി എം

പരപ്പനങ്ങാടി: പോലീസിന്റെ നടപടി ജനദ്രോഹമാണന്ന് ആരോപിച്ച് സി.പി.എം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. പരപ്പനങ്ങാടി പോലീസിനെതിരെയാണ് സി.പി.എം തിരൂരങ്ങാടി ഏരീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കുന്നത്. പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസിനെ അടക്കം പ്രതികൂട്ടിലാക്കിയാണ് സി.പി. എം.ന്റെ പ്രതിഷേധം. ഇദ്ദേഹം പരപ്പനങ്ങാടിയിൽ ചാർജെടുത്തത് മുതൽ വിവാദങ്ങൾ പതിവാണ്. പലപ്പോഴും സത്യസന്ധമായ നടപടികൾ കൈ കൊള്ളാറുണ്ടങ്കിലും പലതും ഈ ഉദ്യോഗസ്ഥന് വിനയാകാറുണ്ട്. ഭരണകക്ഷിയുടെ തൃപ്തിക്കനുസരിച്ച് നീങ്ങാത്തതാണ് പുതിയ വിവാദങ്ങൾ സൃഷ്ടിച്ച് പ്രതിഷേധവുമായി സി.പി.എം രംഗത്ത് വരാൻ കാരണം. കഴിഞ്ഞ ആഴ്ച പരപ്പനങ്ങാടി മുറിക്കൽ റോഡിൽ രാത്രി 8.30ഓടെ കൂട്ടം കൂടിയിരുന്ന യുവാക്കളെ ഇതുവഴി വന്ന പരപ്പനങ്ങാടിയിൽ പുതിയതായി ചാർജെടുത്ത എസൈ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഭവമാണ് സി.പി.എം നെ ചൊടിപ്പിച്ചത്. സി.പി.എം ബ്രാഞ്ച് സിക്രട്ടറിയുടെ മകൻ കൂടിയായ യുവാക്കളിൽ ഒരാൾ അടക്കം എസൈയെ കൈയ്യേറ്റം ചെയ്തതിനെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. യുവാക്കൾ പോലീസിനെ ആക്രമിച്ചതായി പോലീസ് പറയുന്നു. ഇവർക്കെതിരെ പാർട്ടി നേതാക്കളുടെ വിലക്ക് ലംഘിച്ച് കേസ്സെടുത്തതോടെയാണ് പരപ്പനങ്ങാടി പോലീസിന്റെ നടപടിക്കെതിരെ സി.പി.എം രംഗത്ത് വരുന്നത്. നേരത്തെ പല വിവാധങ്ങളിലും പരപ്പനങ്ങാടി പോലീസിന്റെ നടപടി ന്യായികരിച്ച് ഒപ്പം നിന്ന ഭരണകക്ഷി യിലെ പ്രധാനപ്പെട്ട പാർട്ടി ഇപ്പോൾ രംഗത്ത് വരുന്നത് വിവാദമായിട്ടുണ്ട്. ഈയടുത്ത കാലങ്ങളിൽ ചില കേസുകളിൽ പെട്ട പാർട്ടി പ്രവർത്തകർക്ക് അനുകൂല നടപടി സ്വീകരിക്കാത്തതും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചതായാണ് വിവരം. നാളെ വൈകീട്ട് നടക്കുന്ന പ്രതിഷേധ പൊതുയോഗം സി.പി.എം ജില്ല കമ്മിറ്റിയംഗം വി.ടി സോഫിയ സംബന്ധിക്കും.

Comments are closed.