1470-490

ലോക ഹൃദയാരോഗ്യ ദിനം

ബി എം എച് ജിംകെയർ കാർഡിയോളജിസ്റ് ഡോക്ടർ മനോജ്‌ കുമാർ ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസ്സെടുക്കുന്നു

കണ്ണൂർ: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ചു ചാല ബിഎംഎച് ജിം കെയർ ഹോസ്പിറ്റലിൽ സൌജന്യ ഹൃദയ രോഗ നിവാരണ ക്യാമ്പ് നടന്നു. ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ ബി എം എച് ജിംകെയർ കാർഡിയോളജിസ്റ് ഡോ: മനോജ്‌ കുമാറും ഹൃദയത്തിന്റെ ആരോഗ്യത്തിനുതകുന്ന ഭക്ഷണ രീതിയെക്കുറിച്ച് നഴ്സിംഗ് ഡയറക്ടർ മഞ്ജു ജോസഫും ക്ലാസ്സെടുത്തു . പ്രസ്തുത പരിപാടിയിൽ പബ്ലിക് റിലേഷൻ ഓഫീസർ  മധുസൂദനൻ. കെ. വി, ഓപ്പറേഷൻ മാനേജർ . നവീൻ തോമസ്,  മാനേജർ പ്രൊജക്ടസ് ആൻഡ് എഞ്ചിനീയറിംഗ് സപ്പോർട്ട് , അജിത് കുമാർ, ക്വാളിറ്റി എക്സിക്യൂട്ടീവ്  മെഹർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നിരവധി ആൾക്കാർ പങ്കെടുത്തു.

Comments are closed.