1470-490

ടെനോഗോ ബ്രോഷർ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു

വേലായുധൻ പി മൂന്നിയൂർ

മലപ്പുറം / തേഞ്ഞിപ്പലം : ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ടെക്ഫെസ്റ്റ് ആയ ടെനോഗോ – ദി ഫെസ്റ്റിവൽ ഓഫ്ടെക്കീസിന്റെ ബ്രോഷർ പ്രകാശനം രാഹുൽ ഗാന്ധി നിർവഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വർഅലി ശിഹാബ് തങ്ങൾ, പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.ൽ.എ,മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സൗത്ത് ഇന്ത്യയിലെ എല്ലാ എഞ്ചിനീയറിംഗ്, പോളി ടെക്‌നിക്, ഐ ടി ഐ കോളേജുകളിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ടെനോഗോ നടത്തുന്നത്. ലോകത്തിലെ അതിനൂതനമായ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തിയാണ് ടെനോഗോ വിദ്യാർഥികളിലേക്ക് കടന്നുവരുന്നത്. നൂതനമായ സാങ്കേതിക വിദ്യകളുടെ വർക്ക് ഷോപ്പുകൾ, ടെക്‌നിക്കൽ കോമ്പറ്റീഷനുകൾ, സെമിനാർ പ്രസന്റേഷനുകൾ, ഏറ്റവും പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും ടെനോഗോയെ വ്യത്യസ്തമാക്കും. 300 ൽ പരം കോളേജുകളിൽ നിന്നായി 25000ത്തോളം വിദ്യാർഥികൾ ടെനോഗോയുടെ ഭാഗമാകും. 150 ൽ പരം ഇവെന്റുകളിലായി 25 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ ടെനോഗോയുടെ ഭാഗമായി ഒരുക്കിട്ടുണ്ട്. ടെക് ഫെഡ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗത്ത് ഇന്ത്യയിലെ മുഴുവന്‍ എഞ്ചിനിയറിങ്- പോളി- ഐ.ടി.ഐ വിദ്യഭ്യാസ സ്ഥാപനങ്ങളെയും ദക്ഷിണേന്ത്യയിലെ മികച്ച ടെക്നിക്കല്‍ പഠന കേന്ദ്രങ്ങളെയും പ്രഗത്ഭ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നാല് ദിവസങ്ങളിലായി നടത്തപെടുന്ന സാങ്കേതിക മേളയാണ് ടെനോഗോ ദി ഫെ സ്റ്റിവല്‍ ഓഫ് ടെക്കീസ്. പൂര്‍ണ്ണമായും അക്കാദമികമായ പരിപാടി. ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ഭാവിയില്‍ ടെക്നിക്കല്‍ വിദ്യഭ്യാസ മേഖലയിലേക്ക് വന്നേക്കാവുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികൾക്കും ഉപകാരപ്രദമാവുന്ന ന്യൂതന പദ്ധതികളും പ്രൊജക്റ്റുകളും അവതരിപ്പിക്കുന്ന ഒരു വേദിയാകും ടെനോഗോ. നൂതനമായ സാങ്കേതിക വിദ്യയുടെ സാധ്യതകളും വിസ്മയങ്ങളും അടിസ്ഥാന മേഖലകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും കയ്യെത്തും ദൂരത്ത് ലഭ്യമാക്കുക എന്നതും ടെനോഗോ കൊണ്ട് ടെക്ഫെഡ് ലക്ഷ്യമിടുന്നു. ടെക്നിക്കല്‍ വിദ്യഭ്യാസ രംഗത്തെ അനന്ത സാധ്യതകളിലേക്ക്, മികച്ച ഭാവി സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികൾക്ക് ടെനോഗോ വലിയ ഒരു അവസരമായി മാറും.

Comments are closed.