1470-490

സംയുക്തയോഗം അടിയന്തിരമായി വിളിച്ച് ചേർക്കുവാൻ നിർദേശം നൽകി

ചാലക്കുടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെയും കേരള ജല അതോറിറ്റിയുടെയും സംയുക്തയോഗം അടിയന്തിരമായി വിളിച്ച് ചേർക്കുവാൻ സനീഷ്‌കുമാർ ജോസഫ് എം എൽ എ നിർദേശം നൽകി. ഇരു വകുപ്പുകളുടെയും കീഴിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുകയാണ് യോഗത്തിന്റെ ലക്‌ഷ്യം.ചാലക്കുടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുവാൻ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. കിഫ്‌ബി നിർമ്മാണ പ്രവർത്തികൾ അവലോകനം നടത്തുന്നതിനായി വരും ദിവസങ്ങളിൽ പ്രത്യേക യോഗം ചേരുവാൻ തീരുമാനിച്ചതായും എം എൽ എ കൂട്ടിച്ചേർത്തു.മേച്ചിറ പാലവുമായി ബന്ധപ്പെട്ട സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അനുബന്ധ പ്രവർത്തനങ്ങൾ അന്തിമഘത്തിലാണെന്നും യോഗത്തിൽ വിലയിരുത്തി.പൊതുമരാമത്ത് വകുപ്പ് നോഡൽ ഓഫിസർ റീനു ചാക്കോ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ റംലത്ത് ഒ എച്ച്, എൻ വി ആന്റണി, സൈനബ ബി പി , അസിസ്റ്റന്റ് എഞ്ചിനിയർമാരായ ലിജി സി കെ , ഡോളി ജോസഫ് , സ്മിത കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.