1470-490

കായിക വിദ്യാർത്ഥികളുടെ കോളേജ് പ്രവേശന മാനദണ്ഡം മാറ്റത്തെ ചൊല്ലി കായിക വേദി നിശ്ചയ യോഗത്തിൽ ബഹളം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാർത്ഥികളുടെ കോളേജ് പ്രവേശന മാനദണ്ഡത്തിൽ മാറ്റം വരുത്തിയതിനെ ചൊല്ലി ബഹളം. ഇന്നലെ നടന്ന കാലിക്കറ്റ് സർവ്വകലാശാല അന്തര്‍കലാലായ കായിക മത്സരങ്ങള്‍ക്ക് വേദി നിശ്ചയിക്കുന്ന യോഗത്തിലായിരുന്നു ബഹളം. കേരള, ഗാന്ധി സർവ്വകലാശാലകളിൽ മാനദണ്ഡങ്ങൾ നിലനിൽക്കെ കാലിക്കറ്റിലെ യു ജി കായിക വിദ്യാർത്ഥികൾക്ക് സ്പോട്സ് ക്വോട്ടയിൽ പ്രവേശനത്തിന് ലഭിക്കേണ്ട അർഹത മാനദണ്ഡമാണ് സിൻഡിക്കേറ്റ് എടുത്തുകളഞ്ഞത്. ഇത് പിജി വിദ്യാർത്ഥികൾക്ക് മാത്രമായി നിജപ്പെടുത്തിയ സിൻഡിക്കേറ്റിന്റെ തീരുമാനത്തിനെതിരെയായിരുന്നു വിവിധ കോളേജുകളിൽ നിന്നെത്തിയ കായിക വിഭാഗം അദ്ധ്യാപകർ ചോദ്യം ചെയ്തത്. കൂടാതെ ഇന്റർ കോളേജിയേറ്റ് കായിക മത്സരങ്ങളിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാർക്ക് പരീക്ഷയിൽ നൽകിയിരുന്ന ഗ്രേസ് മാർക്ക് പി ജിക്കാർക്ക് മാത്രം അനുവദിച്ച് ഉത്തരവിറക്കിയതും ബഹളത്തിനിടയാക്കി. എന്നാൽ ഉത്തരവിൽ വന്ന പിശകാണെന്നും യു ജി കായിക വിദ്യാർത്ഥികൾക്ക് കൂടി ആനുകൂല്യം ലഭ്യമാക്കുന്നതിന് അനുയോജ്യമായി ഉത്തരവിൽ മാറ്റം വരുത്തുമെന്ന് രജിസ്ട്രാർ യോഗത്തിൽ വ്യക്തമാക്കി.

Comments are closed.