1470-490

സെമിനാറും സംവാദവും സംഘടിപ്പിച്ചു

തലശ്ശേരി: ക്രൈസ്റ്റ് കോളേജ് കലാസാംസ്‌കാരിക വേദിയായ ഡിബേറ്റിംഗ് ക്രൈസ്റ്റിന്റെ  ആഭിമുഖ്യത്തിൽ ‘കുമാരനാശാന്റെ- ചണ്ഡാലഭിക്ഷുകി നൂറ് വയസ്സ്’ ആസ്‌പദമാക്കി   കൊള്ള്യൻ  രാഘവൻ ഹാളിൽ  സെമിനാറും സംവാദവും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ടി. സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. നേഹരാജ് അധ്യക്ഷയായി. ഡിബേറ്റിംഗ് ക്രൈസ്റ്റ് കോ. ഓഡിനേറ്റർ പി. കെ പ്രസീദ് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സി. വി അഖില മോഡറേറ്ററായി.വിദ്യാർത്ഥികളായ  ദിൽന .എം. കെ, തീർത്ഥന.കെ. കെ, നന്ദന.കെ,കൃഷ്‌ണേന്ദു .എസ്. എസ്, സ്നേഹ .എസ്, അപർണ.സി.പി, അപർണ വിജയൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. കെ. കെ പ്രീത  സ്വാഗതവും സോബിത്ത്.ഇ. നന്ദിയും പറഞ്ഞു.

Comments are closed.