1470-490

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം

തലശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബർ 1, 2 തീയതികളിൽ തലശ്ശേരിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. കേരളത്തിലെ പത്ര-ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന പ്രാദേശിക ലേഖകരുെട രൂ ട്ടായ്മയാണ് ഇത്. ഒക്ടോബർ ഒന്നിന് വൈകുന്നേരം 4 മണിക്ക് തലശ്ശേരി ഐ എം എ ഹാളിൽ നാസർ മട്ടന്നൂർ നഗരിയിൽ പതാക ഉയർത്തും. 2ന് രാവിലെ 10ന് ബഹു.നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കുടുംബ സംഗമം കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. മുതിർന്ന പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരെ കെ.പി. മോഹനൻ എംഎൽഎയും  വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയ മാധ്യമ പ്രവർത്തകരുടെ മക്കളെ തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണിയും തലശ്ശേരി എസിപി                   യും ആദരിക്കും.സംസ്ഥന പ്രസിഡൻ്റ് ജി.ശങ്കർ, ജന.സെക്രട്ടറി മധു കടുത്തുരുത്തി, നേതാക്കളായ സലിം മൂഴിക്കൽ, കണ്ണൻ പന്താവൂർ വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചക്ക് 2.30 ന് ഗുണ്ടർട്ട് നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്യും. 70 ഓളം പ്രതിനിധികളും നൂറോളം കുടുംബാംഗങ്ങളും സമ്മേളനത്തിൽ എത്തിച്ചേരും.സ്നേഹത്തോടെഎൻ.ധനഞ്ജയൻ (വർക്കിംഗ് പ്രസിഡണ്ട് സംഘാടക സമിതി).ടി.കെ.അനീഷ് (ജന. കൺ),ചാലക്കര പുരുഷു ( ചെയർ-പബ്ലിസിറ്റി),കെ.പി.ഷീജിത്ത് (കൺ. പബ്ലിസിറ്റി).രാഗിൽ ( തലശ്ശേരി മേഖല പ്രസിഡൻ്റ്).

Comments are closed.