1470-490

നഗരസഭ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മുനിസിപ്പൽ തല സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ  ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു

തലശേരി: നഗരസഭ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മുനിസിപ്പൽ തല സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ  ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ .ഷബാന ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് കോ.ഓർഡിനേറ്ററും ഡി.ആർ പി യും മായ  ഇന്ദിര കെ പി പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  സാഹിറ കൗൺസിലർമാരായ, സി. സോമൻ, അഡ്വ. ശ്രീശൻ, അഡ്വ. മിലി ചന്ദ്ര, വലിയ മാടാവിൻ സ്കൂൾ പ്രാധാന അധ്യാപകനായ പ്രസാദ് മാസ്റ്റർ, പ്രദിപ് കെ വി ,ഐ സി ഡി എസ് സൂപ്പർവൈസർ, കുടുംബശ്രീ സി.ഡി എസ് പ്രസിഡണ്ട്  സനില, എന്നിവർ. ചർച്ചയിൽ പങ്കെടുത്തു. കൗൺസിലർമാർ, ആശാ വർക്കർമാർ, തുല്യതാ പഠിതാക്കൾ, ഹരിതസേന പ്രതിനിധി, പ്രേരക് മജിഷ എന്നിവർ പങ്കെടുത്തു. നോഡൽ പ്രേരക് ഷില ഫിലിപ്പ് സ്വാഗതവും പ്രേരക് ഗീത നന്ദിയും പറഞ്ഞു.

Comments are closed.