നഗരസഭ ഓഫീസ് ഭിന്നശേഷിക്കാര്‍ ഉപരോധിച്ചു

ചാലക്കുടിഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നഗരസഭ ഓഫീസ് ഭിന്നശേഷിക്കാര്‍ ഉപരോധിച്ചു. ബുധന്‍ പകല്‍ 11ഓടെ വീല്‍ചെറിലെത്തിയ ഭിന്നശേഷിക്കാര്‍ നഗരസഭ കവാടത്തിന് മുന്നില്‍ ഉപരോധിക്കുകയും കവാടത്തില്‍ കിടക്കുകയും ചെയ്തു. കവടത്തിന് മുന്നില്‍ ഏറെ നേരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി. നഗരസഭ ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കണം എന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനം നല്കിയിട്ടും നടപടിയാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതിനിടയില്‍ നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് സമരക്കാരുമായി ചര്‍ച്ച നടത്തുകയും ഒരു മാസത്തിനുള്ളില്‍ ഭിന്നശേഷി സൗഹൃദമാക്കാമെന്ന് ഉറപ്പ് നല്കുകയും ചെയ്തു. ഉപരോധ സമരം നഗരസഭ കൗണ്‍സിലര്‍ വി ജെ ജോജി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം വി സുദര്‍ശനന്‍ അധ്യക്ഷനായി. സക്കീര്‍ ഹുസൈന്‍, സിജു പോള്‍, രാജു ആലുക്ക, ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.
Comments are closed.