1470-490

സി ഐ ടി യു കൊടകര ഏരിയാ സമ്മേളനം

സി ഐ ടി യു കൊടകര ഏരിയാ സമ്മേളനം പറപ്പുക്കര പഞ്ചായത്തിലെ മുത്രത്തിക്കരയിൽ കുണ്ടിയന്റെ മുൻകാലനേതാക്കളിൽ ഒരാളായിരുന്ന മൺമറഞ്ഞ എ.കെ. കുട്ടൻ നഗർ (ഓർക്കിഡ് ഹാൾ) ചേർന്നു. യുണിയൻ ഏരിയാ പ്രസിഡണ്ട് എ.വി.ചന്ദ്രൻ പതാക ഉയർത്തി പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
സി.ഐ ടി യു ജില്ലാ സെക്രട്ടറി യു പി.ജോസഫ് സമ്മേളനം. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.കെ.രാമചന്ദ്രൻ എം എൽ എ , സംസ്ഥാന കമ്മറ്റി അംഗം ലതാ ചന്ദ്രൻ . ജില്ലാ ജോ : സെക്രട്ടറി പി.കെ.ശിവരാമൻ . ജില്ലാ വൈസ് പ്രസിഡണ്ട് പി.ജി. വാസുദ്ദേവൻ നായർ പറപ്പൂക്കര ലോക്കൽ സെക്രട്ടറി പി.ആർ രാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമതി ചെയർമാൻ പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് സ്വാഗതം പറഞ്ഞു. യുണിയൻ ഏരിയാ പ്രസിഡണ്ട് എ.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.എ. ഉണ്ണിക്കൃഷണമാസ്റ്റൻ . രക്തസാക്ഷി പ്രമേയവും പി.കെ.ശങ്കരനാരായണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
തുടർന്ന് സമ്മേളനത്തിന്റെ നടത്തിപ്പിന് കെ.കെ.ഗോപി രജിസ്ട്രേഷൻ . കെ.എ. വിധു മിനിട്സ്, പി.കെ വിനോദ് പ്രമേയം കമ്മറ്റികൾ തെരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ , പ്രവർത്തന റിപ്പോർട്ടും. ട്രഷർ എം.എ ഫ്രാൻസീസ് വരവ് ചെലവ് കണ്ടക്കും അവതരിപ്പിച്ചു. 43 യാണിയനുകളെ പ്രതിനിധീകരിച്ച് പ്രവർത്തകർ ചർച്ചയിൽ പങ്കെടുത്തു. സമ്മേളനത്തിൽ പഞ്ചായത്തുകളിൽ നിന്നുമായി 43 യുണിയനുകളിൽ നിന്നും 150 പേർ പ്രതിനിധികളായി പങ്കെടുത്തിരുന്നു. സമ്മേളനത്തിന് സംഘാടകസമതി കൺവീനർ എം.കെ അശോകൻ നന്ദി രേഖപ്പെടുത്തി
സമ്മേളനം 43 അംഗ ഏരിയാ കമ്മറ്റിയെയും പ്രസിഡണ്ടായി എവി ചന്ദ്രൻ . സെക്രട്ടറിയായി പി.ആർ പ്രസാദൻ ,ട്രഷർ ആയി പി.സി ഉമേഷ് എന്നിവരെയും ഐക്യകണ്ടോന തിരഞ്ഞടുത്തു.

Comments are closed.