1470-490

പ്രതിരോധ ദിനാചരണം നടത്തി

മേലൂർ ഗ്രാമപഞ്ചായത്ത്‌ പൂലാനി കുടുംബക്ഷേമഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക പേ വിഷബാധ പ്രതിരോധ ദിനാചരണം നടത്തി. ദിനചാരണത്തിന്റെ ഉദ്ഘാടനം മേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പോളി പുളിക്കൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിക്ടോറിയ ഡേവിസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ രശ്മി എസ് വിഷയാവതരണം നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീമതി റീന ടി എം പേ വിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് മെമ്പർ ശ്രീ ഇ ആർ രഘുനാഥ്, പബ്ലിക് ഹെൽത്ത്‌ നേഴ്സ് മാരായ ശ്രീമതി ജസീന എ സി,ശ്രീമതി ഇന്ദുലേഖ, നിർമല കോളേജ് ഓഫ് ഹെൽത്ത്‌ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി രചന എന്നിവർ ആശംസകൾ അർപ്പിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ മഞ്ചേഷ് കെ എം സ്വാഗതവും,ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് പ്രിയ പി നന്ദിയും പറഞ്ഞു. ഇതിന്റെ ഭാഗമായി സ്കൂളുകൾക്കും, തൊഴിലുറപ്പ് തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, അംഗൻവാടി എന്നിവർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി. നിർമല കോളേജ് വിദ്യാർത്ഥികൾ, ആശ വർക്കർമാരായ അനിത, അജി, ആർ ആർ ടി പ്രവർത്തകൻ മഞ്ജുരാജ് എസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പോസ്റ്റർ പ്രദർശനവും, ക്വിസ് മത്സരവും സംഘടിപ്പിച്ചു.തുടർന്ന് പൂലാനി വിബിയു പി സ്കൂളിലെ കുട്ടികൾക്ക് ബോധവൽക്കരണക്ലാസ്സ്‌ നടത്തി.

Comments are closed.